ദേശീയ അണുവിമുക്ത പദ്ധതി സമയത്തില്‍ മാറ്റം- മെയ് 20 മുതല്‍ രാത്രി 8 മുതല്‍ രാവിലെ 6 വരെ

1301

ദുബൈ: ദേശീയ അണുവിമുക്ത പദ്ധതി സമയത്തിന് റമദാനില്‍ നല്‍കിയ ഇളവ് പിന്‍വലിക്കുന്നു. രാത്രി 10 മുതല്‍ രാവിലെ 6 വരെയാക്കി നല്‍കിയിരുന്ന ഇളവ് മെയ് 20 മുതല്‍ രാത്രി 8 മുതല്‍ 6 വരെയാക്കി. സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് നിലവില്‍ ഉള്ളതുപോലെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. മത്സ്യം, മാംസം, പച്ചക്കറി, പഴങ്ങള്‍, ടോസ്‌റ്റേഴ്‌സ്, മില്‍സ്, സ്ലോട്ടര്‍ ഹൗസസ്, കോഫി-ടീ തുടങ്ങിയ വില്‍പന ശാലകള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 മണിവരെ മാത്രം പ്രവര്‍ത്തിക്കാം. ഷോപ്പിംഗ് സെന്ററുകള്‍ രാവിലെ 9 മുതല്‍ 7 വരെ തുറക്കും. മാളുകളില്‍ 60 വയസ്സിന് മുകളിലുള്ളവരെയും 12 വയസ്സിന് താഴെയുള്ളവരെയും പ്രവേശിപ്പിക്കില്ല. വീടുകളില്‍ കഴിയുന്ന ഗര്‍ഭിണികളും കുട്ടികളും ജാഗ്രത പാലിക്കണം. പെരുന്നാള്‍ അവധി ദിനങ്ങളില്‍ തിരക്ക് ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഈ നിയന്ത്രണം.