കോവിഡ് ബാധിച്ച് തൃശൂർ സ്വദേശി ഷാർജയിൽ മരണപ്പെട്ടു

61

തൃശ്ശൂർ : കോവിഡ് – 19 ബാധിച്ച് തൃശൂർ സ്വദേശി ഷാർജയിൽ മരണപ്പെട്ടു . മതിലകം പുതിയകാവ് പഴുന്തറ തേപറമ്പിൽ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടെയും മകൻ അബ്ദുൾ റസാഖ് ( ഷുക്കൂർ ) ആണ് മരണപ്പെട്ടത് . 49 വയസായിരുന്നു . ഷാർജയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു . ദിവസങ്ങളായി ദുബായ് അൽബറഹ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . വെള്ളിയാഴ്ച്ച രാത്രി 11 . 30 ഓടെ മരണം സംഭവിച്ചു . നേരത്തെ പ്രമേഹ രോഗ ബാധിതനായിരുന്നു . ഖബറടക്കം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഗൾഫിൽ നടക്കും