ദുബൈ: സുരക്ഷിതമായ ഷോപ്പിംഗ് ഉറപ്പ് വരുത്തുന്നതില്‍ പ്രശംസ നേടിയ യുഎഇയിലെ പ്രമുഖ റീടെയ്ലര്‍മാരായ നെസ്റ്റോ ഗ്രൂപ് ജനങ്ങളെ സഹായിക്കാന്‍ പുതിയ നീക്കവുമായി രംഗത്ത്. ‘മതജാര് ബൈ നെസ്റ്റോ’ എന്ന പേരില്‍ തുടങ്ങിയ ആപ്ളികേഷന്‍ വഴി ഇനി ഉപയോക്താക്കള്‍ക്കാവശ്യമായ എല്ലാ ഗ്രോസറികളും നെസ്റ്റോ വീട്ടിലെത്തിക്കുന്നതാണ്. ഉപയോക്താക്കള്‍ക്ക് ഒരു നെസ്റ്റോ സ്റ്റോറില്‍ നിന്നും ലഭ്യമാകുന്ന രീതിയിലുള്ള ഓഫറുകളും ഡീലുകളും ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമില്‍ ലഭ്യമാകുന്നതായിരിക്കും. ആദ്യ ഘട്ടത്തില്‍ ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ വസിക്കുന്ന ഉപയോക്താക്കള്‍ക്കാണ് സേവനം ലഭ്യമാവുക. മതജാര് ബൈ നെസ്റ്റോ ആപ്ളികേഷന്‍ ഇപ്പോള്‍ ഗൂഗ്ള്‍ പ്ളേ സ്റ്റോറിലും ആപ്പ്ള്‍ സ്റ്റോറിലും ലഭ്യമാണ്. ഒരു ഹൈപര്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന എല്ലാ സാധനങ്ങളും തങ്ങളുടെ ഓണ്‍ലൈനിലും ഉടന്‍ ലഭ്യമാകുമെന്നും അടുത്ത ഘട്ടത്തില്‍ എല്ലാ എമിറേറ്റുകളിലും തങ്ങളുടെ സേവനം വികസിപ്പിക്കുമെന്നും ഉപയോക്താക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം ഡെലിവറി ചെയ്ത് നല്‍കുമെന്നതുമാണ് നെസ്റ്റോ നല്കുന്ന ഉറപ്പ്.