അടച്ചിടലില്‍ കുരുങ്ങാതെ ജീവിതത്തിന് പുതുവഴികള്‍തേടി തൊഴിലാളികള്‍

13
വാഹനത്തില്‍ പൈനാപ്പിള്‍ കച്ചവടം നടത്തുന്ന യുവാവ്‌

നെല്ലായ: ഇന്നലെവരെ നാട്ടിലെ തയ്യല്‍തൊഴിലാളിയായിരുന്നയാള്‍ ഇപ്പോള്‍ പൈനാപ്പിള്‍ വില്‍പ്പനക്കാരന്‍. ഇലക്ട്രീഷന്‍ സവാളവില്‍പ്പനക്കാരന്‍. പഴയ വിദഗ്ധ തൊഴിലാളികളുടെ പുതിയരൂപമാറ്റം കണ്ട് അന്തം വിടുകയാണ് നാട്ടുകാരിപ്പോള്‍. ലോക്ഡൗണിനുശേഷം വിപണിയില്‍ പുതിയ വ്യാപാരികളുടെ രംഗപ്രവേശനമാണ്.
ഹോട്ടല്‍തൊഴിലാളി മുതല്‍ ഇലക്ട്രീഷ്യന്‍വരെ പഴം,പച്ചക്കറി വിപണരംഗത്ത് സജീവമാവുന്നതാണ് കാണുന്നത്. ഹോട്ടല്‍ തൊഴിലാളി, തയ്യല്‍,കെട്ടിടംപണിക്കാരന്‍, മതാധ്യാപകര്‍തുടങ്ങിയവരാണ് പഴം പച്ചക്കറി വഴിയോരത്തും വാഹനത്തിലുമായി കച്ചവടം നടത്തി ഉപജീവനമാര്‍ഗം തേടുന്നത്.
ലോക്ഡൗണിനു ശേഷം കാലങ്ങളായി തങ്ങള്‍ ചെയിതിരുന്ന തൊഴില്‍ അവസാനിപ്പിക്കേണ്ട അവസ്ത വരികയും ഇതുകാരണം കുടുബം പട്ടിണിയിലാകുമോ എന്ന ഭയത്തിലായിരുന്നു പല കുടുബനാഥന്‍മാരും.നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ പലകുടുബങ്ങളുടേയും ജീവിതം വഴിമുട്ടുന്നതായിരുന്നു ഈ മേഖലയില്‍ നിരവധിപേരാണ് വിവിധതരത്തിലുളള തൊഴില്‍ ചെയിതിരുന്നത്. ലോക്ഡൗണ്‍ കൊണ്ട് തൊഴില്‍ നഷ്ട്ടപെട്ട തൊഴില്‍രഹിതരുടെ ഒരു പുതിയതൊഴില്‍ മേഖലതന്നെയായി മാറിയിട്ടുണ്ട് വഴിയോര കച്ചവടം. രാവിലെ മാര്‍ക്കറ്റില്‍പോയി കച്ചവടത്തിനുളള പഴം,പച്ചക്കറി എടുത്ത് വഴിയോരങ്ങളില്‍ ഇറക്കിക്കൊടുത്തും ഗ്രാമപ്രദേശങ്ങളിലൂടെ വാഹനത്തില്‍ വിപണനംനടത്തുകയും ചെയ്താല്‍ നിത്യജീവിതത്തിനുളളത് സമ്പാദിക്കാം എന്നതാണ് ആശ്വാസം.സര്‍ക്കാറും ആരോഗ്യവകുപ്പും പറയുന്ന മാനദണ്ഡംപാലിച്ചാണ് വിപണനം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. പൊതുഗതാഗതം, ഇല്ലത്തതിനാല്‍ മാര്‍ക്കറ്റില്‍എത്താന്‍ കഴിയാത്തവര്‍ക്ക് ഏറെആശ്വാസകരമാണ് ഇത്തരം വിപണനങ്ങള്‍. പൊതുമാര്‍ക്കറ്റില്‍ അനാവശ്യവില വര്‍ധനവും ഇത്തരം കച്ചവടംകൊണ്ട് തടയാന്‍ കഴിയുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് ഇത്തരം ചെറുകിടസംരംഭം കൊണ്ട് കുടുബബജറ്റ് വലിയ താളപ്പിഴവില്ലാതെ കൊണ്ടുപോവാന്‍ കഴിയുമെങ്കിലും ലോക്ഡൗണ്‍ അവസാനിച്ച് തങ്ങള്‍ വൈദഗ്ധ്യം നേടിയ തൊഴിലിലേക്ക് തിരിച്ചുപോവാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഓരോ രുത്തരും.