നിദാ റമീസിന് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം

നിദാ റമീസ്‌

പെരിങ്ങത്തൂര്‍: എന്‍എഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി നിദാ റമീസിനെ തേടി വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം. ലോക്ക്ഡൗണില്‍ സാമൂഹിക അകലം പാലിച്ച് വീടുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ രചനകള്‍ ഉള്‍പ്പെടുത്തി സര്‍വ്വ ശിക്ഷാ കേരള തയാറാക്കിയ അക്ഷരവൃക്ഷം പദ്ധതിയില്‍ മികച്ച കഥ പ്രസിദ്ധീകരിച്ചതിനാണ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് കത്തെഴുതി നിദാ റമീസിനെ അഭിനന്ദിച്ചത്.
വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനമെത്തിയതിന്റെ ആഹ്ലാദത്തിലാണ് നിദാ റമീസ്. ജില്ലാ സാംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലും ക്വിസ് മത്സരങ്ങളിലും നിരവധി തവണ വിജയം നേടിയ നിദ കഴിഞ്ഞ വര്‍ഷം യുഎസ്എസ് പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കടവത്തൂര്‍ ഇരഞ്ഞിന്‍കീഴില്‍ ദാറുസ്സലാമില്‍ പി റമീസ് മാസ്റ്ററുടെയും കുഞ്ഞിമ്മഠത്തില്‍ സുലൈഖ ടീച്ചറുടെയും മകളാണ് നിദാ റമീസ്.