രക്തദാനം പ്രോത്സാഹിക്കണം: നിസാര്‍ തളങ്കര

15
കെഎംസിസി യുഎഇ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത നിസാര്‍ തളങ്കരയ്ക്കുള്ള ദുബൈ കാസര്‍കോട് ജില്ലാ കെഎംസിസിയുടെ സ്‌നേഹപഹാരം സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര നല്‍കുന്നു

ദുബൈ: ആരോഗ്യ രംഗം ഏറെ വികാസം കൈവരിച്ചുവെങ്കിലും മനുഷ്യരക്തത്തിന് സമമായ കൃത്രിമ രക്തം വികസിപ്പിച്ചെടുക്കാന്‍ ലോകത്തിന് ഇത് വരെ കഴിഞ്ഞിട്ടില്ലെന്നും രക്തത്തിന്റെ ആവശ്യകത നാള്‍ക്കുനാള്‍ കുടിക്കൂടി വരികയാണെന്നും അത്‌കൊണ്ട് തന്നെ രക്തദാനം ഏറെ പ്രോത്സാഹിക്കപ്പെടേണ്ട കാരുണ്യ പ്രവര്‍ത്തനമാണെന്നും
കെഎംസിസി യുഎഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാകമ്മിറ്റി കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് ദേര മശ്രിക് ബാങ്ക് പാര്‍ക്കിംഗില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി
സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി നിയമിതനായ നിസാര്‍ തളങ്കരയ്ക്കുള്ള ദുബൈ കാസര്‍കോട് ജില്ലാ കെഎം സിസിയുടെ ഉപഹാരം സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര കൈമാറി. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, സംസ്ഥാന ഭാരവാഹികളായ ഹനീഫ ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, അന്‍വര്‍ വയനാട് സിയാബ് തെരുവത്ത്, ഹസൈനാര്‍ തോട്ടും ഭാഗം, അഫ്‌സല്‍ മെട്ടമ്മല്‍, സി.എച്ച് നൂറുദ്ദീന്‍, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, ഹസൈനാര്‍ ബിജന്തടുക്കം, അബ്ദുല്‍റഹിമാന്‍ ബിച്ചാരി കടവ്, സലിം ചേരങ്കൈ, ഫൈസല്‍ മുഹ്‌സിന്‍, ഫൈസല്‍ പട്ടേല്‍, പിഡി നൂറുദ്ദിന്‍, സിഎ ബഷീര്‍ പള്ളിക്കര, സത്താര്‍ ആലംപാടി, ഇബ്രാഹിം ബേരിക്ക, റഷീദ് ആവിയില്‍ മന്‍സൂര്‍ മര്‍ത്യ, ആരിഫ് ചെരുമ്പ, സുബൈര്‍ അബ്ദുല്ല, സുഹൈല്‍ കോപ്പ, ശിഹാബ് പാണത്തൂര്‍, ടിആര്‍ ഹനീഫ പ്രസംഗിച്ചു.