‘നോമ്പോത്ത് 2020’ ഗ്രാന്‍ഡ് ഫിനാലെ ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

58

ദുബൈ: ദുബൈ-വേങ്ങര മണ്ഡലം കെഎംസിസി ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരം ‘നോമ്പോത്ത് 2020’ ഗ്രാന്‍ഡ് ഫിനാലെ ആവയില്‍ അസീസ് ഹാജിയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ പാരായണം പ്രോത്സാഹിപ്പിക്കാനായി മണ്ഡലം മുന്നിട്ടിറങ്ങിയതിനെ തങ്ങള്‍ പ്രശംസിച്ചു. ഉനൈസ് തൊട്ടിയില്‍ മത്സര വിവരണം നടത്തി. സംസ്ഥാന കെഎംസിസി നേതാക്കളായ മുസ്തഫ വേങ്ങര, മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍ ഹാജി, ജില്ലാ നേതാക്കളായ യാഹു മോന്‍ ഹാജി, പി.വി നാസര്‍, നൗഫല്‍ ആശംസ നേര്‍ന്നു.
നാലു വിഭാഗങ്ങളിലായി സൂമില്‍ ലൈവായാണ് മത്സരം നടന്നത്. കുരുന്നുകള്‍, ആണ്‍കുട്ടികള്‍ വിഭാഗത്തില്‍ സയ്യിദ് ജലാലുദ്ദീന്‍, റാഷിദ് അബ്ദുല്‍ അസീസ്, സല്‍മാന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കുരുന്നുകള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സബാ ഫാത്തിമ, ജല്‍വ, ദിയ ഫാത്തിമ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യുവത ഗ്രൂപ്പില്‍ മുഹമ്മദ് സമീര്‍, സഹദുദ്ദീന്‍ റബീഹുദ്ദീന്‍, അബ്ദുല്‍ റഷീദ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കുടുംബം ഗ്രൂപ്പില്‍ മുഹമ്മദ് ഫസല്‍, നൂര്‍ മുഹമ്മദ്, അബൂ മുബഷിര്‍, അബ്ദുന്നാസര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. യുഎഇ ഔഖാഫ് ഇമാം ഹാഫിള് സഈദ് വാഫി, ഹാഫിള് മുബഷിര്‍ വാഫി, അബ്ബാസ് വാഫി എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. മണ്ഡലം ഭാരവാഹികളായ അബ്ദുല്‍ ഗഫൂര്‍, മുസ്തഫ ആട്ടീരി, മഖ്ബൂല്‍ റഷീദ് കത്താലി, സൈനുദ്ദീന്‍ കെ.കെ, അസ്ബുദ്ദീന്‍, മുജീബ് തറി, മൂസ ഊരകം, മൂസക്കുട്ടി തുടങ്ങിയ നേതാക്കളും സംബന്ധിച്ചു.