ദുബൈ-വേങ്ങര മണ്ഡലം കെഎംസിസി ‘നോമ്പോത്ത് 2020’ ഗ്രാന്‍ഡ് ഫിനാലെ ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ഇന്ന് 2 മണിക്ക് സൂമില്‍ ലൈവ് ഫൈനല്‍

ദുബൈ: വേങ്ങര മണ്ഡലം കെഎംസിസി ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരം ‘നോമ്പോത്ത് 2020’ ഗ്രാന്‍ഡ് ഫിനാലെ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് (വെള്ളിയാഴ്ച) യുഎഇ സമയം 2 മണിക്കാണ് സൂമില്‍ ലൈവ് ഫൈനല്‍ നടക്കുന്നത്. കുരുന്നുകള്‍, ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, യുവത, കുടുംബം എന്നീ 4 ഗ്രൂപ്പുകളിലായാണ് മത്സരം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളി മത്സരാര്‍ത്ഥികളാണ് ‘നോമ്പോത്തി’ല്‍ മാറ്റുരക്കുന്നത്. പുത്തൂര്‍ റഹ്മാന്‍, ഇബ്രാഹിം എളേറ്റില്‍, മുസ്തഫ തിരൂര്‍, മുസ്തഫ വേങ്ങര, ആവയില്‍ ഉമ്മര്‍, ചെമ്മുക്കന്‍ യാഹുമോന്‍, പി.വി നാസര്‍ തുടങ്ങി കേന്ദ്ര-സംസ്ഥാന-ജില്ലാ നേതാക്കളും സംബന്ധിക്കും.