പ്രവാസികള്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍; മൂകതയില്‍ വിമാനത്താവളങ്ങള്‍

    117
    അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാര്‍ ഗുരുവായൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സില്‍

    അബുദാബി: അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് പോയ യാത്രക്കാരുമായി കെഎസ്ആര്‍ടിസി ബസ് വിമാനത്താവളത്തില്‍ നിന്ന് ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് പുറപ്പെട്ടു. ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രവാസികളുമായി കെഎസ്ആര്‍ടിസി ബസ് ഗുരുവായൂരിലേക്കാണ് പോയത്. ആരോഗ്യ സുരക്ഷാ സന്നാഹവുമായി പൊലീസ് അകമ്പടിയോടെയാണ് യാത്ര. വിമാനത്താവളത്തില്‍ പരിശോധന നടത്തിയാണ് യാത്രക്കാരെ പുറത്തേക്ക് വിട്ടത്. ഇവരെ കൊണ്ടുപോകാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള യാത്രാ സൗകര്യമാണ് വിമാനത്താവളത്തില്‍ ഒരുക്കിയത്.
    വിമാനത്താവളങ്ങളില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ അനുഭവപ്പെട്ട മൂകത വലിയ മന:പ്രയാസം സൃഷ്ടിച്ചതായി യാത്രക്കാര്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. സ്വീകരിക്കാനെത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളും കൊണ്ട് ആഘോഷപൂര്‍ണമാകുന്ന പതിവ് കാഴ്ചക്ക് പകരം തീര്‍ത്തും വ്യത്യസ്തമായ അന്തരീക്ഷമാണ് യാത്രക്കാര്‍ക്ക് അനുഭപ്പെട്ടത്.