എന്‍.എസ്.എസ് യൂണിറ്റിന്റെ മാസ്‌ക് നിര്‍മാണം ശ്രദ്ധേയമായി

12
വരോട് കെ.പി എസ് എം എംവി എച്ച് എസ് എന്‍.എസ്.എസ് യൂണിറ്റിനു കീഴിലെ മാസ്‌ക് നിര്‍മാണം

ഒറ്റപ്പാലം : വരോട് കെ.പി എസ് എം എം വി എച്ച് എസ് ഇ.സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിലെ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മുഖാവരണം നിര്‍മ്മിക്കുന്നു. വളണ്ടിയര്‍മാരായ എ വിദ്യ, കാര്‍ത്തിക എന്നിവരാണ് വീട്ടിലിരുന്ന് സ്‌കൂളിനാവശ്യമായ മാസ്‌ക് നിര്‍മ്മിക്കുന്നത്.വി എച്ച് എസ് ഇ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി മുഖാവരണം നല്‍കും.പുതിയതായി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കും എന്‍ എസ് എസ് യൂണിറ്റ് സൗജന്യമായി മാസ്‌ക് നല്‍കും. ആയിരം മാസ്‌ക് ആണ് വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്ന് നിര്‍മ്മിക്കുന്നത്.മാസ്‌കിനാവശ്യമായ കോട്ടന്‍ തുണി,ഇലാസ്റ്റിക് എന്നിവ അധ്യാപകര്‍ വാങ്ങിച്ചു നല്‍കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് 2 വീതം മാസ്‌ക് നല്‍കും. കോട്ടന്‍ തുണികൊണ്ടുള്ള മുഖാവരണം വീണ്ടും കഴുകി ഉപയോഗിക്കുന്ന തരത്തിലുള്ളതാണ് വിതരണത്തിന് വേണ്ടി തയ്യാറായിരിക്കുന്നത്.വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ സി രാജേഷ് കുമാര്‍ ,എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അരുണിമ പി നായര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.