കുവൈത്തില്‍ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി നിര്യാതനായി

121
നുഐമാന്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് പെരുമണ്ണ പുളിക്കല്‍താഴം സ്വദേശി കാരാട്ട് മൊയ്തീന്റെ മകന്‍ നുഐമാന്‍ (43) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ജാബിര്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 18നാണ് ഇദ്ദേഹത്തെ ഫര്‍വാനിയ ആശുപത്രിയില്‍ നിന്ന് ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. സിറ്റി സെന്റര്‍ ബിനദ് അല്‍ ഖര്‍ ബ്രാഞ്ച് ജീവനക്കാരനായിരുന്നു.