കുവൈത്ത് സിറ്റി: കോവിഡ് 19 ബാധിച്ച് തിങ്കളാഴ്ച കുവൈത്തില്‍ മരിച്ച നുഐമാന്റെ മയ്യിത്ത് ഖബറടക്കി. സുലൈബിഖാത് മഖ്ബറയില് നടന്ന ഖബറടക്കത്തില്‍ കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍ സംബന്ധിച്ചു. കോഴിക്കോട് പെരുമണ്ണ പുളിക്കല്‍താഴം സ്വദേശി കാരാട്ട് മൊയ്തീന്റെ മകന് നുഐമാന്‍ (43) തിങ്കളാഴ്ച ജാബിര്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിലാണ് മരിച്ചത്. മൃതദേഹം കുവൈത്തില്‍ തന്നെ ഖബറടക്കാനുള്ള സമ്മത പത്രമുള്‍പ്പെടെയുള്ള രേഖാ നടപടിക്രമങ്ങള്‍ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, മെഡിക്കല്‍ വിംഗ് കണ്‍വീനര്‍ മുഹമ്മദ് ഇയാസ് എന്നിവര്‍ ചേര്‍ന്ന് പൂര്‍ത്തീകരിച്ചു.
നുഐമാന്റെ മയ്യിത്ത് സുലൈബിഖാത് മഖ്ബറയില് ഖബറടക്കിയപ്പോള്‍