നിസാറിന്റെ മയ്യിത്ത് ജര്‍ഫില്‍ ഖബറടക്കി

അജ്മാന്‍: കഴിഞ്ഞ ദിവസം അജ്മാനില്‍ നിര്യാതനായ കോതമംഗലം ആയക്കാട് തൈക്കാവ്പടി സ്വദേശി ഏലവുംചാലില്‍ നിസാറിന്റെ (37) മയ്യിത്ത് അജ്മാനിലെ അല്‍ജര്‍ഫ് ഖബര്‍സ്താനില്‍ ഖബറടക്കി. ന്യൂമോണിയ ബാധിച്ചാണ് നിസാര്‍ മരിച്ചത്. നേരത്തെ, കോവിഡ് ബാധിച്ചാണ് മരിച്ചതെന്നാണ് വിവരം ലഭിച്ചിരുന്നതെങ്കിലും പിന്നീട് നടന്ന ടെസ്റ്റില്‍ ഫലം നെഗറ്റീവായിരുന്നുവെന്ന് ബന്ധപ്പട്ടവര്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി 8 മണിക്കാണ് ഖബറടക്കിയത്. അജ്മാന്‍ കെഎംസിസി പ്രസിഡന്റ് സൂപ്പി പാതിരിപ്പറ്റ, ദുബൈ-എറണാകുളം ജില്ലാ കെഎംസിസി ജന.സെക്രട്ടറി ഷുക്കൂര്‍ എറണാകുളം എന്നിവര്‍ സന്നിഹിതരായിരുന്നു.