ദുബൈ: ലോകം കോവിഡ് 19ന് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ദുബൈയിലെ കഷ്ടപ്പെടുന്ന കല്‍പകഞ്ചേരി നിവാസികളെ സഹായിക്കാന്‍ ‘ഒരുമ കല്‍പകഞ്ചേരി’ കൂട്ടായ്മയും രംഗത്ത്. രോഗം ബാധിച്ചവര്‍, അവരുമായി സഹവാസമുള്ളവര്‍, രോഗം ഭേദമായെങ്കിലും അന്ധാളിച്ചു നില്‍ക്കുന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, ശമ്പളം കിട്ടാത്തവര്‍, കച്ചവട നഷ്ടത്തില്‍ കടബാധ്യതയിലായവര്‍, രോഗാവസ്ഥയിലും അനാഥത്വത്തില്‍ മാനസിക പ്രയാസമനുഭവിക്കുന്നവര്‍, തന്റെയും കുടുംബത്തിന്റെയും ഭക്ഷണത്തിന് പ്രയാസപ്പെടുന്നവര്‍ തുടങ്ങി യുഎഇയിലെ കല്‍പകഞ്ചേരിക്കാര്‍ക്കാണ് ഒരുമ കല്‍പകഞ്ചേരി ഹെല്‍പ് ഡെസ്‌ക് കൈത്താങ്ങാവുന്നത്.
ഇതിനാവശ്യമായ സഹായമുറപ്പാക്കാനും യുഎഇയില്‍ പ്രയാസപ്പെടുന്ന കല്‍പപകഞ്ചേരിക്കാരായ പ്രവാസികളെ സഹായിക്കാനും എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ഡോ. അന്‍വര്‍ അമീന്‍ എന്നിവര്‍ രക്ഷാധികാരികളും; ബഷീര്‍ പടിയത്ത് പ്രസിഡന്റും അബ്ദുല്‍ വാഹിദ് മയ്യേരി ജന.സെക്രട്ടറിയുമായി ‘ഒരുമ ഹെല്‍പ് ഡെസ്‌ക്’ പ്രവര്‍ത്തന സജ്ജമായിരിക്കുന്നു. ജോലി നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും കഴിയുന്നവര്‍, സന്ദര്‍ശനാര്‍ത്ഥമെത്തി തിരിച്ചു പോകാന്‍ കഴിയാത്തവരായ ബാച്ചിലര്‍മാരും കുടുംബ വാസികളുമായ ഭക്ഷണമാവശ്യമുള്ളവര്‍, താത്കാലിക താമസ സൗകര്യമാവശ്യമുള്ള രോഗമുക്തര്‍, ഐസൊലേഷനിലേക്ക് മാറേണ്ട രോഗികള്‍, പരിശോധനക്ക് വിധേയമാക്കേണ്ട ഗുരുതരമായ രോഗ ലക്ഷണമുള്ളവര്‍, നാട്ടില്‍ നിന്ന് ലഭ്യമാക്കേണ്ട സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികള്‍, മാനസിക പ്രയാസം മൂലം കൗണ്‍സലിംഗ് തുടങ്ങി സഹായം ആവശ്യമായവര്‍ അബ്ദുല്‍ വാഹിദ് മയ്യേരി (050 5513896), സിദ്ദീഖ് കാലൊടി (050 1136807), സീതി പടിയത്ത് (050 6349544),
ഇബ്രാഹിംകുട്ടി പറവന്നൂര്‍ (050 7547401),
ഇഖ്ബാല്‍ പന്നിയത്ത് (050 5959004), സലാഹ് ആനപ്പടിക്കല്‍ (055 5252007), ഇഖ്ബാല്‍ പള്ളിയത്ത് (050 4568848), സക്കീര്‍ ഹുസൈന്‍ (050 5959007)
എന്നിവരുമായോ; അല്ലെങ്കില്‍ 050 5354877 നമ്പറില്‍ വാട്‌സാപ്പ് സന്ദേശം വഴിയോ ബന്ധപ്പെടാവുന്നതാണ്. ഹെല്‍പ് ഡെസ്‌കിനെ സമീപിക്കുന്നരുടെ വിവരങ്ങള്‍ തീര്‍ത്തും സ്വകാര്യമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.