പാലക്കാട്: മറ്റുസംസ്ഥാനങ്ങളില്‍നിന്നും വാളയാര്‍ ചെക്‌പോസ്റ്റ് വഴി ജില്ലയിലെത്തിയ ആരെയും ഇന്നലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയോ സാമ്പിള്‍ എടുക്കുകയോ ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അസുഖമോ രോഗലക്ഷണമോ കാണപ്പെടുമ്പോഴാണ് യാത്രക്കാരെ ആസ്പത്രിയിലെത്തിച്ച് പരിശോധന നടത്തുക. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മൂന്നുവിദ്യാര്‍ത്ഥികളെ ആസ്പത്രിയില്‍ എത്തിച്ച് സാമ്പിള്‍ എടുക്കുകയും ഒരാളെ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളായ ഇവര്‍ നാട്ടിലേക്ക് പോകുന്നത് സംബന്ധിച്ച് നാളെ തീരുമാനമെടുക്കും.നിലവില്‍ അവര്‍ കോവിഡ് കെയര്‍സെന്ററില്‍ തന്നെ തുടരുകയാണ്.ഹൃദയാഘാതം മൂലം ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കോങ്ങാട് സ്വദേശി ജില്ലാആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.