പാലക്കാട് അണുനശീകരണം നടത്തി

9
അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ പാലക്കാട് നഗരം അണുവിമുക്തമാക്കുന്നു

പാലക്കാട്: നഗരസഭയുടെ നേതൃത്വത്തില്‍ പാലക്കാട് ഫയര്‍ &റസ്‌ക്യു സ്‌റ്റേഷന്‍ പാലക്കാട് നഗരത്തില്‍ അണുവിമുക്ത പ്രവര്‍ത്തനം നടത്തി. പ്രവര്‍ത്തനം പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ഉദ്്്ഘാടനം ചെയ്തു.മുഖ്യാതിഥിയായി കെ.വി.വി..ഇ.എസ് സംസ്ഥാന പ്രസിഡന്റ്് ജോബി വി.ചുങ്കത്ത് പങ്കെടുത്തു.ചീഫ് ഫയര്‍ഓഫീസര്‍ അരുണ്‍ഭാസ്‌ക്കറിന്റെ നേതൃത്വത്തിലാണ് അണുനശീകരണ പ്രവര്‍ത്തനം നടന്നത്. കെ.വി.വി.ഇ.എസ് ജില്ലാപ്രസിഡന്റ് പി.എസ്.സിംപ്‌സണ്‍, ജില്ലാഭാരവാഹികളായ ഗോകുല്‍ദാസ്, കെ.ആര്‍.ചന്ദ്രന്‍, പി. എം. എം. അഷറഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാതലത്തില്‍ പാലക്കാട് നഗരപ്രദേശത്തെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതിനാല്‍ ജനസഞ്ചാരം വര്‍ധിച്ച സാഹചര്യത്തില്‍ നഗരത്തിലേക്ക് വരുന്ന ജനങ്ങള്‍ക്ക് സുരക്ഷയോടെ സഞ്ചരിക്കാനും, കടകളില്‍ കയറാനും അവസരമൊരുക്കുന്നതിനായി പാലക്കാട് ടൗണില്‍ മുഴുവന്‍ അണുനശീകരണ പ്രവര്‍ത്തനം നടത്തണമെന്ന് കേരള വ്യാപാരിവ്യവസായി ഏകോപനസമിതി മുനിസിപ്പാലിറ്റിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.