ആരോഗ്യ പ്രവര്‍ത്തകനും നാലു വയസ്സുകാരിയും ഉള്‍പ്പെടെ പാലക്കാട് ജില്ലയില്‍ 14 പേര്‍ക്കുകൂടി കോവിഡ് 

രോഗികളുടെ എണ്ണം 119 ആയി

പാലക്കാട്: ജില്ലയില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും നാലു വയസ്സുകാരിക്കും ഉള്‍പ്പെടെ 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ 119 പേരായി. ഇന്ന് സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. തമിഴ്‌നാട് 8, പൂനെ 1, കുവൈത്ത്1, ഖത്തര്‍,1, അബുദാബി2, സമ്പര്‍ക്കം 1 ശ്രീകൃഷ്ണപുരം സ്വദേശിയായ(49, പുരുഷന്‍) ആരോഗ്യ പ്രവര്‍ത്തകനാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.അബുദാബിയില്‍ നിന്നും മെയ് 26ന് വന്ന തിരുമിറ്റക്കോട് സ്വദേശി (22, പുരുഷന്‍), മെയ് 17 ന് വന്ന പട്ടാമ്പി ശങ്കരമംഗലം കോട്ടപ്പടി സ്വദേശി(4, പെണ്‍കുട്ടി) എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.കോട്ടപ്പടി സ്വദേശിയായ പെണ്‍കുട്ടി അമ്മയുടെ കൂടെ വന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല.കുവൈത്തില്‍ നിന്നും മെയ് 14ന് വന്ന പുത്തൂര്‍ സ്വദേശി (28, സ്ത്രീ),
ഖത്തറില്‍ നിന്നും മെയ് 19ന് വന്ന തച്ചമ്പാറ സ്വദേശി (22, സ്ത്രീ) എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പുത്തൂര്‍, തച്ചമ്പാറ സ്വദേശിനികള്‍ രണ്ട് പേരും ഗര്‍ഭിണികളാണ്.കൂടാതെ പൂനെയില്‍ നിന്നും മെയ് 20ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശി(25, പുരുഷന്‍) തമിഴ്‌നാട്ടില്‍നിന്നും മെയ് 19ന് വന്ന കരിമ്പ സ്വദേശി(24, പുരുഷന്‍), ട്രിച്ചിയില്‍ നിന്നും മെയ് 16ന് വന്ന തച്ചമ്പാറ സ്വദേശി (33,പുരുഷന്‍), ചെന്നൈയില്‍ നിന്നും മെയ് 20ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശി (54, പുരുഷന്‍), മെയ് 17ന് വന്ന കിഴക്കഞ്ചേരി സ്വദേശി (60, പുരുഷന്‍), മെയ് 13 നു വന്ന അമ്പലപ്പാറ ചുനങ്ങാട് സ്വദേശി ( 38,പുരുഷന്‍) മെയ് 13, 14, 23 തിയതികളിലായി വന്ന അമ്പലപ്പാറ വേങ്ങശ്ശേരി സ്വദേശി (42 പുരുഷന്‍), മറ്റൊരു അമ്പലപ്പാറ സ്വദേശി (36, പുരുഷന്‍), അമ്പലപ്പാറ ചെറു മുണ്ടശ്ശേരി സ്വദേശി(33, പുരുഷന്‍) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റു വ്യക്തികള്‍.ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂര്‍ സ്വദേശികളും,
മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉള്‍പ്പെടെ 119 പേരായി. നിലവില്‍ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

8462 പേര്‍ നിരീക്ഷണത്തില്‍
പാലക്കാട്: ജില്ലയില്‍ നിലവില്‍ 8354 പേര്‍ വീടുകളിലും 98 പേര്‍ പാലക്കാട് ജില്ലാ ആസ്പത്രിയിലും 5 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിയിലും 2 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 3 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആസ്പത്രിയിലും ഉള്‍പ്പെടെ ആകെ 8462 പേര്‍ നിരീക്ഷണത്തിലുണ്ട്.ആസ്പത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.പരിശോധനയ്ക്കായി ഇതുവരെ അയച്ച 7256 സാമ്പിളുകളില്‍ ഫലം വന്ന 5939 നെഗറ്റീവും 119 എണ്ണം പോസിറ്റീവാണ്. ഇതില്‍ 14 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 46404 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 37942 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 9193 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.