ഇന്ന് രണ്ട്‌പേര്‍ക്കുകൂടി കോവിഡ് പാലക്കാട് ജില്ലയില്‍ 3 പേരായി

5

പാലക്കാട്: ജില്ലയില്‍ മെയ് 11ന് കോവിഡ് 19 സ്ഥിരീകരിച്ച ശ്രീകൃഷ്ണപുരം സ്വദേശിയുടെ(50 ) കൂടെയുണ്ടായിരുന്ന കടമ്പഴിപ്പുറം (62), ശ്രീകൃഷ്ണപുരം (39) സ്വദേശികളായ രണ്ടുപേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിലെ നിലവിലെ കോവിഡ്ബാധിതരുടെ എണ്ണം മൊത്തം മൂന്നായി. നേരത്തെ ഭേദമായവരുള്‍പ്പെടെ ജില്ലയിലെ കോവിഡ്ബാധിതര്‍ പതിനാറായി. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വാഹനത്തില്‍ തമിഴ്‌നാട്ടുകാരനായ െ്രെഡവറടക്കം ഒന്‍പതുപേരടങ്ങുന്ന സംഘമായി ചെന്നൈയില്‍നിന്ന് വന്നവരിലാണ് ഈ രണ്ടുപേര്‍ ഉള്‍പ്പെട്ടിരുന്നത്. ചെന്നൈയില്‍ ചായക്കട നടത്തിയിരുന്നവരാണ് ഈ ശ്രീകൃഷ്ണപുരം സ്വദേശികള്‍. മാര്‍ച്ച്24 വരെയാണ് ഇവരുടെ ചായക്കട പ്രവര്‍ത്തിച്ചത്.
മെയ്ആറിന് രാവിലെ ഒമ്പതിനാണ് ഇവര്‍ വാളയാര്‍ അതിര്‍ത്തിയിലൂടെ നാട്ടിലേക്ക് വന്നത്. സംഘം അവിടെ ഒരുമണിക്കൂറോളം ആരോഗ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി തങ്ങിയിരുന്നു. മെയ് 11ന് രോഗം സ്ഥീരികരിച്ച വ്യക്തിയെ ഒഴികെ ഇന്നലെ പാലക്കാട് രോഗം സ്ഥിരീകരിച്ച ഈ രണ്ടുപേര്‍ ഉള്‍പ്പെട്ട ഈ എഴംഗസംഘത്തെ മാങ്ങോടുള്ള ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനായ കേരളമെഡിക്കല്‍ കോളേജിലേക്ക് മെയ് 6 ന് തന്നെ മാറ്റുകയും നിരീക്ഷിച്ചുവരികയുമായിരുന്നു. മാര്‍ച്ച് 11 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി തുടര്‍ന്ന് പരിശോധനനടത്തി രോഗം സ്ഥിരീകരിക്കുകയായിരുന്നു. ബാക്കിയുളള അഞ്ച് പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ചെന്നൈയില്‍നിന്ന് വരുന്ന വഴി അതിര്‍ത്തിയില്‍ വെച്ചു തന്നെ പരിശോധന നടത്തി നിരീക്ഷണത്തിലാക്കുകയും പിന്നീട് രോഗം തിരിച്ചറിയുകയും ചെയ്തതിനാല്‍ നാട്ടിലെത്തിയ ശേഷമുളള സമ്പര്‍ക്കത്തിലൂടെയല്ല രോഗം ഉണ്ടായിരുക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ജില്ലാആസ്്്പത്രിയില്‍ ചികിത്സയിലാണ്. സംഘത്തോടൊപ്പമുണ്ടായിരുന്ന െ്രെഡവര്‍ അന്നുതന്നെതമിഴ് നാട്ടിലേക്ക് തിരിച്ചുപോയിരുന്നു. ഈമൂന്നുപര്‍ക്ക് പുറമെ പാലക്കാട്ട് രോഗം സ്ഥിരീകരിച്ച മലപ്പുറംസ്വദേശി ജില്ലാ ആസ്്്്പത്രിയില്‍ ചികിത്സയിലുണ്ട്.

പ്രവാസികളില്‍ എട്ടുപേര്‍
കോവിഡ്‌കെയര്‍ സെന്ററില്‍
പാലക്കാട്: ദുബായ്, സിംഗപ്പൂര്‍, ദോഹ, ദമാം, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി ഇന്നലെ ജില്ലയിലെത്തിയ 16 പാലക്കാട് സ്വദേശികളായ പ്രവാസികളില്‍ എട്ട് പേരെ ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. എഴ് പേരെ വീടുകളിലും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. ഇതിനു പുറമേ രോഗലക്ഷണങ്ങള്‍ കണ്ട ദമാമില്‍ നിന്നെത്തിയ ഒരു പാലക്കാട് സ്വദേശിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മാലി ദ്വീപില്‍ നിന്നും കൊച്ചിയിലെത്തിയ ഇന്ത്യന്‍ നാവികസേനയുടെ മഗര്‍ എന്ന കപ്പലില്‍ ആറ് പാലക്കാട് സ്വദേശികളാണ് ഉണ്ടായിരുന്നത്. ഇവരെ എല്ലാവരെയും പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ താമസിപ്പിച്ചിട്ടുണ്ട്. സിംഗപ്പൂരില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അഞ്ച് പാലക്കാട് സ്വദേശികളില്‍ ഒരാളെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ താമസിപ്പിച്ചിട്ടുണ്ട്. ബാക്കി നാലുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ദമാമില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രണ്ടുപേരില്‍ ഒരാള്‍ ഗര്‍ഭിണിയായതിനാല്‍ ഇവരെ വീട്ടില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മറ്റൊരാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് കളമശ്ശേരിയില്‍ മെഡിക്കല്‍ കോളേജിലെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദോഹയില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രണ്ട് പേര്‍ ഗര്‍ഭിണികളായതിനാല്‍ രണ്ടുപേരെയും വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.ദുബായില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരാളെ ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയത് ഉള്‍പ്പെടെയുള്ള എട്ട് പേരെയാണ് ഇന്നലെ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ നിരീക്ഷണത്തില്‍ ആക്കിയിരിക്കുന്നത്.
വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ ഇന്നലെ പുലര്‍ച്ചെ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

89 പ്രവാസികള്‍ നിരീക്ഷണത്തില്‍
പാലക്കാട്: ജില്ലയില്‍ നിലവില്‍ 89 പ്രവാസികളാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 24 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ 23 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ 10 പേരും പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ ഉള്ള 13 പേരും ഉള്‍പ്പെടെയാണിത്.