മലപ്പുറം സ്വദേശി ഉള്‍പ്പെടെ ചികിത്സയിലുള്ളത് മൊത്തം ആറുപേര്‍
പാലക്കാട്: ജില്ലയില്‍ ഇ്ന്നലെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ കടമ്പഴിപ്പുറം സ്വദേശി, മാങ്ങ ബിസിനസ് ചെയ്യുന്ന കൊല്ലങ്കോട് ചുള്ളിയാര്‍മേട് സ്വദേശി, ദമാമില്‍ നിന്ന് എറണാകുളത്തെത്തിയ പാലക്കാട് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് ആറിന് ചെന്നൈയില്‍ നിന്ന് വാളയാര്‍ അതിര്‍ത്തിയിലൂടെ ജില്ലയിലെത്തിയ കടമ്പഴിപ്പുറം സ്വദേശി(35)യാണ് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍. ഇദ്ദേഹം ചെന്നൈയില്‍ ഒരു ചായക്കടയിലെ ജോലിക്കാരനാണ്. മെയ് 11 ന് ഇദ്ദേഹത്തിന് തൊണ്ടവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് മെയ് 12ന് ആംബുലന്‍സില്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് സാമ്പിള്‍ എടുത്തശേഷം തിരിച്ചുപോയി വീട്ടില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നു വരികെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച കൊല്ലങ്കോട് ചുള്ളിയാര്മേട്്് സ്വദേശി ചുമട്ടു തൊഴിലാളിയാണ്(30 വയസ്). ഇവിടെ മാങ്ങ കയറ്റി കൊണ്ടുപോകാനായി തമിഴ്നാട്ടില്‍നിന്നെത്തിയ ഒരു ലോറി െ്രെഡവറുമായി ഇയാള്‍ക്ക് സമ്പര്‍ക്കമുണ്ടായിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിഗമനം. മെയ് 12ന് വൈകുന്നേരം പനിയും ശരീരവേദനയും ഉണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹം നേരിട്ട് ചുള്ളിയാര്‍മേട്ടിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നു വ്യക്തി അദ്ദേഹത്തെ ആശുപത്രിയില്‍ ആക്കിയ ശേഷം മടങ്ങിപ്പോയി. മെയ് 12നാണ് ഇദ്ദേഹത്തിന്റെ സ്രവമെടുത്തത്.
ദമാമില്‍ നിന്നെത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ പാലക്കാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍. ഇദ്ദേഹം നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നിലവില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേര് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.മലപ്പുറം സ്വദേശി ഉള്‍പ്പെടെ മൊത്തം ആറ് പേരാണ് നിലവില്‍ പാലക്കാട് ജില്ലയില്‍ കോവിഡ് ബാധിതരായി ചികിത്സയിലുളളത്.ഏഴാമത് ഒരാള്‍ എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.