പാലക്കാട് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

5

ചികിത്സയില്‍ കഴിയുന്നത് 21 പേര്‍

പാലക്കാട്: ജില്ലയില്‍ ഇന്നലെ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്ന് വന്ന പട്ടാമ്പി കൊടുമുണ്ട സ്വദേശി(64)ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ മലപ്പുറം, തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ 21 പേരായി. ഒരു ആലത്തൂര്‍ സ്വദേശിയും മങ്കര സ്വദേശിയും ഉള്‍പ്പെടെ രണ്ടുപേര്‍ എറണാകുളത്തും ചികിത്സയിലുണ്ട്.രോഗം സ്ഥിരീകരിച്ച വ്യക്തി ചെന്നൈയില്‍ നിന്നും മെയ് 17നാണ് ജില്ലയില്‍ എത്തിയത്. നാട്ടിലെത്തിയശേഷം മുതുതല പഞ്ചായത്തിലെ ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ ക്വാറന്റൈനില്‍ കഴിഞ്ഞു വരികെ രോഗലക്ഷണങ്ങള്‍ കാണപ്പെട്ടതിനാല്‍ മെയ് 19ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് 20ന് സ്രവം പരിശോധനയ്ക്കയച്ചു. തുടര്‍ന്ന് ഇന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം.ജില്ലയില്‍ നിലവില്‍ 7641 പേര്‍ വീടുകളിലും 47 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 7688 പേര്‍ നിരീക്ഷണത്തിലുണ്ട്. പാലക്കാട് നിവാസികളായ രണ്ട് ശ്രീകൃഷ്ണപുരം സ്വദേശികളും നാല് കടമ്പഴിപ്പുറം രണ്ട് പട്ടാമ്പി സ്വദേശികളും രണ്ട് പനമണ്ണ സ്വദേശികളും രണ്ട് തൃക്കടേരി സ്വദേശികളും ഓരോ മുതലമട, കുഴല്‍മന്ദം, കാരാകുറുശ്ശി, കൊല്ലങ്കോട് ആനമാറി, ആലത്തൂര്‍ കാവശ്ശേരി, മണ്ണമ്പറ്റ സ്വദേശികളും ഓരോ മലപ്പുറം, തൃശൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ 20 പേരാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ജില്ലാശുപത്രിയില്‍ ചികിത്സയിലുള്ളത്. കൂടാതെ, രോഗം സ്ഥിരീകരിച്ച ദമാമില്‍ നിന്നെത്തിയ ഒരു ആലത്തൂര്‍ സ്വദേശിയും മാലിദ്വീപില്‍ നിന്നെത്തിയ മങ്കര സ്വദേശിയും എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുണ്ട്.ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.