പാലക്കാട്: ജില്ലയില്‍ ഇന്നലെ ഒരു പതിനൊന്നുകാരി ഉള്‍പ്പെടെ 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ കുവൈറ്റില്‍ നിന്നുംവന്ന ഒരാള്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അബുദാബി, ഗുജറാത്ത്, കാഞ്ചിപുരം എന്നിവിടങ്ങളില്‍ നിന്നുവന്ന ഓരോരുത്തര്‍ക്കും മുംബൈയില്‍ നിന്നുവന്ന രണ്ടുപേര്‍ക്കും ചെന്നൈയില്‍ നിന്ന് വന്ന എട്ടുപേര്‍ക്കും വാളയാര്‍ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാള്‍ക്കും രോഗബാധിതന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ക്കുമാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ രണ്ടുപേര്‍ക്ക് രോഗം ബാധിച്ചതുമായി ബന്ധപ്പെട്ടുള്ള വിവരം ലഭ്യമായിട്ടില്ല.
രോഗം സ്ഥിരീകരിച്ചവരില്‍ 12 പുരുഷന്മാരും 7 വനിതകളുമാണുള്ളത്. മെയ് 13ലെ ഫ്ലൈറ്റില്‍ കുവൈറ്റില്‍ നിന്നും വന്ന ഒറ്റപ്പാലം നെല്ലായ സ്വദേശി(39, പുരുഷന്)ക്കാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരിക്കെ രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മെയ് 14ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് 20ന് സ്രവം പരിശോധനയ്ക്ക് എടുക്കുകയും ഇന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. മുംബൈയില്‍ നിന്നും മെയ് 20ന് നാട്ടിലേക്ക് വന്ന ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ ഒരു പുരുഷനും (56) സ്ത്രീക്കും (46) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 21ന് ഒറ്റപ്പാലം താലൂക്ക് ആസ്പത്രിയില്‍ നിന്നാണ് ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തത്. മെയ് 11ന് ഗുജറാത്തില്‍ നിന്നും എത്തിയ വെള്ളിനേഴി സ്വദേശിയായ പെണ്‍കുട്ടിക്കും (11) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 21ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്നാണ് സ്രവം പരിശോധനയ്ക്ക് എടുത്തത്. ചെന്നൈയില്‍ നിന്നും വന്ന് ഇന്ന് രോഗം സ്ഥിരീകരിച്ച എട്ടു പേരില്‍ മെയ് ആറിന് വന്ന ഒരു എലപ്പുള്ളി തോട്ടക്കര സ്വദേശി (28) മെയ് 20, മെയ് 17 തീയതികളിലായി വന്ന ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ മൂന്നുപേര്‍ (50,56,43) എന്നിവര്‍ ഉള്‍പ്പെടുന്നുണ്ട്. മെയ് 13ന് വന്ന ഒരു മുണ്ടൂര്‍ സ്വദേശി (42), മെയ് 14 വന്ന ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കടമ്പഴിപ്പുറം സ്വദേശികളായ രണ്ടുപേര്‍ (50,20) എന്നിവരും ചെന്നൈയില്‍ നിന്ന് വന്നിട്ടുള്ളവരില്‍ ഉള്‍പ്പെടുന്നു. കടമ്പഴിപ്പുറം സ്വദേശി (53)യായ മറ്റൊരാള്‍കൂടി ചെന്നൈയില്‍ നിന്ന് വന്നിട്ടുണ്ട്. ഇദ്ദേഹം വന്ന തീയതി ലഭ്യമായിട്ടില്ല. 7 പുരുഷന്മാരും 50വയസുള്ള കടമ്പഴിപ്പുറം സ്വദേശിയായ വനിതയും ആണ് ചെന്നൈയില്‍ നിന്ന് വന്ന എട്ടുപേരില്‍ ഉള്ളത്. ഇതില്‍ തോട്ടക്കര സ്വദേശി യുടെയും രണ്ടു ചുനങ്ങാട് സ്വദേശികളുടെയും സാമ്പിള്‍ ഒറ്റപ്പാലം താലൂക്ക് ആസ്്്പത്രിയില് നിന്നും മെയ് 21ന് പരിശോധനയ്ക്ക് എടുത്തു.
ചുനങ്ങാട് സ്വദേശിയായ ഒരാളുടെ സാമ്പിള്‍ 22നാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്. മുണ്ടൂര്‍ സ്വദേശികളുടെയും കടമ്പഴിപ്പുറം സ്വദേശികളുടെയും സാമ്പിള്‍ പാലക്കാട് ജില്ലാ ആസ്പത്രിയില്‍ നിന്നു മെയ് 21ന് പരിശോധന എടുത്തിരുന്നു. രോഗബാധിതന്റ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ ശ്രീകൃഷ്ണപുരം സ്വദേശികളായ ഒരു പുരുഷനും(19) ഒരു വനിതയും(44) ആണ്. ഇവര്‍ ജില്ലാ ആസ്പത്രിയിലെ സ്റ്റാഫ് നഴ്സുമാരാണ്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്നും മെയ് 21നാണ് ഇവരുടെ സ്രവം പരിശോധനക് എടുത്തത്. മെയ് ആറിന് കാഞ്ചീപുരത്ത് നിന്നും വന്ന വ്യക്തി (36) ഒറ്റപ്പാലം മുനിസിപ്പാലിറ്റി പരിധിയിലെ തോട്ടുകര സ്വദേശിയാണ്.ഇദ്ദേഹത്തിന്റെ സാമ്പിള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്നും മെയ് 21ന് പരിശോധനയ്ക്ക് എടുത്ത് ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു. മെയ് ഏഴിന് അബുദാബിയില്‍ നിന്നും എത്തിയ വ്യക്തി(30) വല്ലപ്പുഴ ചൂരക്കോട് സ്വദേശിയാണ്.ഇദ്ദേഹത്തെയും സാമ്പിള്‍ മെയ് 21ന് ഒറ്റപ്പാലം താലൂക്ക് ആസ്പത്രിയില്‍ നിന്നാണ് പരിശോധന എടുത്തിട്ടുള്ളത്. വാളയാര്‍ ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടി ചെയ്തിരുന്ന ഒരു ആരോഗ്യ പ്രവര്‍ത്തകക്കും (22) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 21ന് ജില്ലാ ആസ്പത്രിയില്‍ നിന്നാണ് ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്.
32,36 വയസ്സുള്ള രണ്ട് വനിതകളുടെ സാമ്പിള്‍ മെയ് 22ന് ജില്ലാ ആസ്പത്രിയില്‍ നിന്നും പരിശോധനയ്ക്ക് എടുക്കുകയും ഇന്നലെ രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇവര്‍ എവിടെ നിന്ന് വന്നതാണെന്ന് രോഗം ബാധിച്ച എങ്ങനെയാണെന്നോ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമല്ല. ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ മലപ്പുറം, തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ 44 പേരായി.
ഒരു ആലത്തൂര്‍ സ്വദേശിയും മങ്കര സ്വദേശിയും ഉള്‍പ്പെടെ രണ്ടുപേര്‍ എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.ശങ്കരമംഗലം: ശങ്കരമംഗലം ശാഖാ മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരുനൂറിലേറെ കുടുംബങ്ങള്‍ക്ക് പെരുന്നാള്‍കിറ്റ് വിതരണം നടത്തി. കെ.ടി കുഞ്ഞുമുഹമ്മദ്, സി.എ സാജിത്, കെ.എം.എ ജലീല്‍, കെ.വി ജബ്ബാര്‍, യു.കെ അക്ബര്‍, പി.കെ ഫൈസല്‍, ടി.പി ഷഹീര്‍, കെ.ടി ആഷിഖ്, എം.കെ അബ്ദുറു, സി.ബാവ, അസ്ലാ കെ.ടി, ഫാസില്‍ എം.വി, കെ.ടി ഷാജഹാന് തുടങ്ങിയവര്‍ നേതൃത്വം നല്കി. കോവിഡ് 19 പ്രതിസന്ധി ഘട്ടത്തില്‍ ശാഖാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലും 225കുടുംബങ്ങള്‍ക്ക് ഏപ്രില്‍ ആദ്യവാരം ഭക്ഷണക്കിറ്റ് നല്‍കിയിരുന്നു.