പാലക്കാട് ഒന്‍പത് പേര്‍ക്കുകൂടി കോവിഡ്

8

അതീവ ജാഗ്രത തുടരുന്നു, നാലു വയസ്സുകാരിക്കും ആരോഗ്യ പ്രവര്‍ത്തകനും രോഗം

പാലക്കാട്: ജില്ലയില്‍ ഇന്നലെ ഒരു നാലു വയസ്സുകാരിക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 128 ആയി. സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. ചെന്നൈ 2, കുവൈത്ത്2, ഒമാന്‍2, തെലുങ്കാന 1, കുവൈറ്റില്‍ നിന്നു വന്ന പാലപ്പുറം സ്വദേശിക്കും ഒമാനില്‍ നിന്നും വന്ന രണ്ടു കാരാകുറുശ്ശി സ്വദേശികള്‍ക്കുമായി മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്വീകരിച്ചിട്ടുള്ളത്. മെയ് 13 ന് കുവൈറ്റില്‍ നിന്നും വന്ന ഇന്ന് രോഗം സ്ഥിരീകരിച്ച ഒറ്റപ്പാലം പാലപ്പുറം സ്വദേശി (39, പുരുഷന്‍) നേരത്തെ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഒമാനില്‍ നിന്നും മെയ് 21ന് വന്ന കാരാകുറുശ്ശി സ്വദേശികളായ 26 കാരിയായ അമ്മയും, നാല് വയസ്സുള്ള മകളും നേരത്തെ രോഗം സ്ഥിരീകരിച്ച 10 മാസം പ്രായമുള്ള കുഞ്ഞിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. കൂടാതെ ആംബുലന്‍സ് െ്രെഡവര്‍ ആയ ഒരു കോട്ടായി സ്വദേശിക്കും (39,പുരുഷന്‍),വാളയാര്‍ ചെക്‌പോസ്റ്റില്‍ ജോലിചെയ്തിരുന്ന ആലത്തൂര്‍ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകനും (31 പുരുഷന്‍) ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈത്തില്‍ നിന്നും മെയ് 21ന് വന്ന തൃത്താല തലശ്ശേരി സ്വദേശിക്ക് (43, പുരുഷന്‍) ,തെലുങ്കാനയില്‍ നിന്നും മെയ് 18ന് എത്തിയ കോട്ടായി സ്വദേശി (26 പുരുഷന്‍), ചെന്നൈയില്‍ നിന്നും എത്തിയിട്ടുള്ള പുതുശ്ശേരി കാവുങ്കല്‍പറമ്പ് സ്വദേശി (28, പുരുഷന്‍), പു തുനഗരം കരിപ്പോട് സ്വദേശി (28, പുരുഷന്‍) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റു വ്യക്തികള്‍.ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂര്‍ സ്വദേശികളും,
മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉള്‍പ്പെടെ 128 പേരായി. നിലവില്‍ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.