അബുദാബി: ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാര്‍ നാലു മണിക്കൂര്‍ മുന്‍പ് എയര്‍പോര്‍ട്ടില്‍ എത്തണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിപ്പില്‍ ആവശ്യപ്പെട്ടു.
യാത്രക്കാരുടെ കോവിഡ് 19 പരിശോധന പൂര്‍ത്തിയാക്കാനുള്ള സമയം കൂടി മുന്‍കൂട്ടി കാണണമെന്നതിനാലാണ് നേരത്തെ എത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് അനുമാനിക്കുന്നത്.