പത്തനാപുരം സ്വദേശി നിര്യാതനായി ഖത്തറില്‍

24

ദോഹ: കൊല്ലം പത്തനാപുരം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍  നിര്യാതനായി. നടുക്കുന്ന് കുളങ്ങര കിഴക്കേതില്‍ മുഹമ്മദ് ഷാജഹാന്റെയും സുഹറ ബീവിയുടെയും മകന്‍ അനിഷാദ് ഷാജഹാന്‍ (43) ആണ് മരിച്ചത്. ദോഹ വെസ്റ്റ് ബേയിലെ ദൂസിതള ഥാനി ഹോട്ടലിലെ ജീവനക്കാരനായിരുന്നു. സുമിയ അനിഷാദ് ആണ് ഭാര്യ. ഷാഹിയ മകളാണ്. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുകയോ ഖത്തറില്‍ തന്നെ ഖബറടക്കം നടത്തുകയോ ചെയ്യും. കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.