കിടപ്പ് രോഗികള്‍ക്ക് മരുന്ന് എത്തിച്ച് അഗ്നിശമന സേന

6
പേരാവൂരില്‍ അഗ്നിശമന സേന മരുന്നുകള്‍ കൈമാറുന്നു

പേരാവൂര്‍: അറുന്നൂറോളം കിടപ്പു രോഗികള്‍ക്ക് മരുന്നുകള്‍ എത്തിച്ചു നല്‍കി അഗ്നിശമന സേന. പേരാവൂര്‍ അഗ്‌നി രക്ഷാഓഫിസര്‍ പി എച്ച് നൗഷാദാണ് രോഗികള്‍ക്ക് മരുന്ന് എത്തിച്ചു സഹായിക്കുന്നത്.തമിഴ്‌നാട്ടില്‍ നിന്നു ലോറി ഡൈവര്‍ മാരുടെയും ഫയര്‍ഫോഴ്‌സ് മെഡിവിംഗിന്റെയും സഹകരണത്താല്‍ എട്ട് ലക്ഷത്തോളം രൂപയുടെ ജീവന്‍ രക്ഷാ മരുന്നുകളാണ് ഇയാള്‍ വിവിധ പ്രദേശത്ത് എത്തിച്ചത്. വാട്‌സ് ആപ്പ് നമ്പറില്‍ മരുന്ന് കുറിപ്പടി എത്തിയാല്‍ 24 മണിക്കുറിനകം മരുന്ന് എത്തിക്കും. ഇതിനായി സര്‍ക്കാര്‍ സംവിധാനവും മറ്റും ഉപയോഗിക്കുന്നു. നൗഷാദിന് സഹായത്തിനായി ഓഫിസര്‍മാരായ പ്രദീപന്‍ പുത്തലത്ത്,വി ഫ്രന്‍സിസ്, വികെ ജോണ്‍സണ്‍, കെ ഷീബു എന്നിവരും സഹായത്തിനുണ്ട്.