ചരിത്ര ഓര്‍മകള്‍ പുതുക്കി ചിത്ര കലാകാരന്‍മാര്‍

കോവിഡ് ബോധവത്കരണത്തിനായി മലപ്പുറം കലക്ടറുടെ ബംഗ്ലാവിന്റെ മതിലില്‍ വരച്ച കാര്‍ട്ടൂണുകള്‍ കാണുന്ന കുടുംബം

മലപ്പുറം: മലപ്പുറം കലക്ടറേറ്റ് ബംഗ്ലാവിന്റെ ചുറ്റുമതിലില്‍ ഏറനാടിന്റെ ചരിത്ര ഓര്‍മകള്‍ പുതുക്കി ചിത്ര കലാകാരന്‍മാര്‍ ചേര്‍ന്ന് കാര്‍ട്ടൂണ്‍ മതില്‍ തയ്യാറാക്കി. കേരള സാമൂഹിക സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സംയുക്തമായാണ് കോവിഡിനെതിരെ പരിപാടി സംഘടിപ്പിച്ചത്. കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്‍, ഡാവിഞ്ചി സുരേഷ്, അനൂപ് രാധാകൃഷ്ണന്‍, രതീഷ് രവി,സുഭാഷ് കല്ലൂര്‍, ഷാജി സീതത്തോട്, സജീവ് ശൂരനാട്, ദിനേശ് ഡാലി, നൗഷാദ് വെള്ളലശ്ശേരി, കെ.വി.എം ഉണ്ണി, സനീഷ് ദിവാകരന്‍ എന്നിവരാണ് കാര്‍ട്ടൂണ്‍ വരച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ കൂര്‍ട്ടൂണ്‍ മതില്‍ നാടിന് സമര്‍പ്പിച്ചു. മലപ്പുറം എസ്.പി യു അബ്ദുല്‍കരീം, എ.ഡി.എം. ഇ.പി മെഹറലി ഡെപ്യൂട്ടി കലക്ടര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പുരുഷോത്തമാന്‍, ഡി.എം.ഒ ഡോ. സക്കീന, കെ.എസ്.എസ്.എം ജില്ലാ കോഓര്‍ഡിനേറ്റര്‍ നൗഫല്‍ സി.ടി, കോഓര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ അസീസ്, അശ്വതി, മുഹമ്മദ് അസ്‌കര്‍, നവാസ് ജാന്‍, മുഹമ്മദ് റാഫി, ജാഫര്‍ സി പങ്കെടുത്തു.

ബസ് സര്‍വീസ് നാളെ ആരംഭിക്കും
വളാഞ്ചേരി: വളാഞ്ചേരി ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ഹ്രസ്വ ദൂര ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ വളാഞ്ചേരി ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ച് സാമൂഹിക അകലം പാലിച്ചായിരിക്കും സര്‍വീസ് നടത്തുക. ലോക്ക് ഡൗണ്‍ നീട്ടുന്ന സാഹചര്യത്തില്‍ ജില്ലക്ക് പുറത്തേക്ക് അനുമതി ലഭിച്ചാല്‍ സര്‍വീസ് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.