പൊലീസ് ജീപ്പിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് ഓഫീസര്‍ക്ക് പരിക്ക്

14
അപകടത്തില്‍പ്പെട്ട പൊലീസ് ജീപ്പും ടിപ്പര്‍ ലോറിയും

ഇരിട്ടി: പൊലീസ് ജീപ്പിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റഷീദിനാണ് പരിക്കേറ്റത്. ഇരിട്ടിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കണ്ണൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഇരിട്ടി പൊലീസ് സ്റ്റേഷന് സമീപം പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നിലായിരുന്നു അപകടം. സ്റ്റേഷനില്‍ നിന്ന് ഇരിട്ടി ടൗണിലേക്ക് വന്ന പൊലീസ് ജീപ്പിനു പിന്നില്‍ കരിങ്കല്‍ പൊടി കയറ്റി വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയില്‍ ജീപ്പിന്റെ പിന്‍ഭാഗവും ടിപ്പറിന്റെ മുന്‍ ഭാഗവും തകര്‍ന്നു.