
ദുബൈ: യുഎഇയില്‍ നിന്നും നാട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന് പിപിഇ (പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്റ്) കിറ്റ് കൈമാറി. മുസ്ലിം ലീഗ് ദേശീയ നേതാവ് പി.വി അബ്ദുല്‍ വഹാബ് എംപിയുടെ പുത്രന് പി.വി ജാബിറാണ് കെഎംസിസിക്ക് വേണ്ടി കിറ്റുകള്‍ സ്പോണ്സര് ചെയ്തത്. ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര കെഎംസിസി ഹെല്പ് ഡെസ്ക് ചുമതലയുള്ള സാദിഖ് ബാലുശ്ശേരിക്ക് കിറ്റുകള്‍ കൈമാറി. നാട്ടിലേക്കുള്ള യാത്രക്ക് അവസരം ലഭിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ കിറ്റുകള്‍ നല്‍കുന്നതാണ്.