പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഏഴുവയസുകാരന്‍

17
തൃക്കരിപ്പൂര്‍ പൂവളപ്പിലെ മുഹമ്മദ് സിനാന്‍ കടലാസ് തോണികളോടൊപ്പം

തൃക്കരിപ്പൂര്‍: ലോക്ക്ഡൗണ്‍ കാലത്ത് വേലയും കൂലിയുമില്ലാതെ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എട്ടുവയസുകാരന്‍. കപ്പലിലും വിമാനത്തിലും പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം ഫലം കാണാതിരിക്കുമ്പോള്‍ കടലാസ് ബോട്ടുകള്‍ നിര്‍മിച്ചാണ് തൃക്കരിപ്പൂര്‍ പൂവളപ്പിലെ മുഹമ്മദ് സിനാന്‍ ഐക്യദാര്‍ഢ്യമറിയിക്കുന്നത്. ലോക്ക് ഡൗണിലകപ്പെട്ട് സ്‌കൂളും മദ്രസയുമില്ലതെ വീട്ടില്‍ തന്നെ കഴിയുന്ന സിനാന്റെ കരവിരുതില്‍ നൂറിലേറെ കടലാസുതോണികളാണ് ജന്മം കൊണ്ടത്. തൃക്കരിപ്പൂര്‍ മുജമ്മഹ് സ്‌കൂള്‍ രണ്ടാം തരം വിദ്യാര്‍ത്ഥിയായ സിനാന്‍ കൈക്കോട്ടുകടവ് സ്‌കൂള്‍ അധ്യാപകന്‍ സമീറിന്റെയും ഒളവറയിലെ മിസ്‌രിയയുടെയും മകനാണ്.