പ്രവാസികളുമായി പറന്ന വിമാനം നിയന്ത്രിച്ചത് മണ്ണാര്‍ക്കാട്ടുകാരനായ ഫഹദ്

42

മണ്ണാര്‍ക്കാട്: ദുരന്ത മുഖത്ത് നിന്നും പറന്നുയര്‍ന്ന് ദൈവത്തിന്റെ സ്വന്തംനാട്ടിലേക്ക് പ്രവാസികളുമായി എത്തിയ വിമാനം നിയന്ത്രിച്ചത് മണ്ണാര്‍ക്കാട്ടുകാരന്‍. മണ്ണാര്‍ക്കാട്ടെ ഡിലൈറ്റ് ഇബ്രാഹീന്റെ മകന്‍ ഫഹദ് മുഹമ്മദ് കുന്നപ്പുള്ളിയാണ് പ്രവാസികളുമായി എത്തിയത്. ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പ്രവാസികളുമായി എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റ്മാരില്‍ ഒരാളാണ് ഫഹദ് മുഹമ്മദ്. കോവിഡ് 19 മഹാമാരിയെ ജനങ്ങള്‍ ഭീതിയോടെ നോക്കി കാണുമ്പോഴും ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരെ പോലെ ഫഹദ് മുഹമ്മദ് കുന്നപ്പുള്ളി അടക്കമുള്ള വിമാന പൈലറ്റ്മാരുടെ സേവനം രാജ്യമെന്നും ഓര്‍മ്മിക്കപ്പെടും. പ്രവാസികളെ വരവേല്‍ക്കുമ്പോള്‍ മണ്ണാര്‍ക്കാട്ടുകാര്‍ക്കും ഫഹദിലൂടെ വാനോളം അഭിമാനിക്കാനാണ് ഇതോടെ അവസരമുണ്ടായിരിക്കുന്നത്. അസ്മയാണ് ഫഹദ് മുഹമ്മദിന്റെ മാതാവ്.ഭാര്യ: ഡോ.ഷിബില. സഹോദരങ്ങള്‍: മുഹമ്മദ് നിഷാദ്, മുഹമ്മദ് അര്‍ഷദ്.