അധ്യാപികയുടെ മൃതദേഹം സംസ്‌കരിച്ചു

76
പ്രിന്‍സി റോയ് മാത്യു ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം (ഫയല്‍)

അബുദാബി: കഴിഞ്ഞ ദിവസം അബുദാബിയില്‍ കോവിഡ് 19 ബാധിച്ച് മരിച്ച പത്തനംതിട്ട കോഴഞ്ചരി പേള്‍ റീന വില്ലയില്‍ പ്രിന്‍സി റോയ് മാത്യു(46)വിന്റെ മൃതദേഹം സംസ്‌കരിച്ചു. അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ ഇംഗ്‌ളീഷ് അധ്യാപികയായ പ്രിന്‍സി കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. കോവിഡ് പ്രൊട്ടോകോള്‍ പ്രകാരമായിരുന്നു സംസ്‌കാരമെന്നതിനാല്‍ പ്രിന്‍സിയുടെ ഭര്‍ത്താവ് റോയ് മാത്യു, സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കള്‍ സെറിള്‍ സാറ മാത്യു, റയാന്‍ സാമുവല്‍ മാത്യു, സിയാന്‍ ജേക്കബ് മാത്യു എന്നിവര്‍ക്ക് മൃതദേഹം അവസാനമായി ഒരുനോക്ക് കാണാനായില്ല. പ്രിയ അധ്യാപികക്ക് മുറൂര്‍ ഇന്ത്യന്‍ സ്‌കൂളിലെ സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും കണ്ണീരില്‍ കുതിര്‍ന്ന വിട നല്‍കി.