പുറക്കാട്ടിരിയില്‍ തുണിക്കടക്ക് തീപിടിച്ചു

16
പുറക്കാട്ടിരിയില്‍ തീപിടിത്തത്തില്‍ കത്തിനശിച്ച തുണിക്കട

കോഴിക്കോട്: പുറക്കാട്ടിരിയില്‍ തുണികടയ്ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ പുലര്‍ച്ചെ 6.30ഓടെയാണ് സംഭവം. പുറക്കാട്ടിരിയിലെ ഓടിട്ട ഇരുനിലകെട്ടിടത്തിന്റെ താഴെനിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന കരിങ്ങോളി പറമ്പ് ജയേഷിന്റെ ഉടമസ്ഥതയിലുള്ള വേദശ്രീ ഗാര്‍മെന്റ്‌സ് എന്ന കടയാണ് അഗ്നിക്കിരയായത്. കടലിലുണ്ടായിരുന്ന തുണിതരങ്ങള്‍ കത്തിനശിച്ചു. വയറിംഗ്, സീലിംഗ്, റാക്കുകള്‍, ഫാന്‍ എന്നിവയും ഭാഗികമായി അഗ്നിക്കിരയായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. ബീച്ച് ഫയര്‍ഫോഴ്‌സില്‍ നിന്ന് ഒരുയൂണിറ്റെത്തി തീയണച്ചതിനാല്‍ വലിയ അപടകം ഒഴിവായി. ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ പനോത്ത് അജിത്കുമാറിന്റെ നേതൃത്വത്തിലാണ് തീയണച്ചത്. ഒന്നേകാല്‍ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.