ഖുര്‍ആന്‍ പൂര്‍ണമായും സ്വന്തം കൈപ്പടയില്‍ പകര്‍ത്തി യുവാവ്

42
അജ്മല്‍ എഴുതിയ ഖുര്‍ആന്‍

തിരൂര്‍: വിശുദ്ധ ഖുര്‍ആന്റെ പൂര്‍ണ്ണ രൂപം സ്വന്തം കൈപടയില്‍ പകര്‍ത്തി എഴുതി യുവാവ്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തിരൂര്‍ ചമ്രവട്ടം അത്താണിപ്പടി തെക്കേവളപ്പില്‍ അയ്യൂബിന്റെയും സലീനയുടെയും മകന്‍ അജ്മല്‍ സല്‍മാന്‍ (24) ആണു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ചത്. ജോലി കഴിഞ്ഞുള്ള ഒഴിവ് സമയങ്ങള്‍ ആണ് അജ്മല്‍ ഖുര്‍ആന്‍ എഴുത്തിനായി ചെലവഴിച്ചിരുന്നത്. കഴിഞ്ഞ റമസാനില്‍ ആരംഭിച്ച എഴുത്ത് ഈ റമസാനോടെ പൂര്‍ണമാകുകയായിരുന്നു. നിബന്ധനകള്‍ പാലിച്ചും തെറ്റുകള്‍ വരുത്താതെയും പരമാവധി ശ്രദ്ധിച്ചിട്ടുണ്ടെന്നും അജ്മല്‍ പറഞ്ഞു.തൃശൂരിലെ റോയല്‍ എഞ്ചിനീയറിങ് കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അജ്മല്‍ രണ്ടു വര്‍ഷമായി ദുബൈയില്‍ റീജെന്‍സി ഗ്രുപ്പിന്റെ കീഴില്‍ ജോലി ചെയ്ത് വരികയാണ് .

അജ്മല്‍