കാഞ്ഞങ്ങാട്: ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്ന് കുട്ടികളടങ്ങുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കരുവളത്തെ ബിജുവിന്റെ വീടാണ് ഞായറാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നത്. മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തിയിട്ടുണ്ട്. സംഭവസമയത്ത് ബിജുവിന്റെ ഭാര്യയും രണ്ട് കുട്ടികളും അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. ശബ്ദംകേട്ട് പുറത്തിറക്കിയതിനാല്‍ എല്ലാവരും പരിക്കോല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.