കാറ്റും മഴയും: പെരുവള്ളൂരില്‍ രണ്ടായിരത്തോളം വാഴകള്‍ നശിച്ചു

16
ശക്തമായ കാറ്റിലും മഴയിലും പെരുവള്ളൂര്‍ ഒളകര പാടത്തെ പി.സി ഹുസൈന്റെ കുലച്ച വാഴകള്‍ നശിച്ച നിലയില്‍

തേഞ്ഞിപ്പലം: കനത്ത മഴയിലും കാറ്റിലും പെരുവള്ളൂരില്‍ വ്യാപക കൃഷി നാശം. ഏഴ് കര്‍ഷകര്‍ക്കായി രണ്ടായിരത്തോളം വാഴകളാണ് നടുവൊടിഞ്ഞ് നശിച്ചത്. പെരുവള്ളൂര്‍ മൈത്രി ,ഏനാവൂര്‍, ഒളകര, പാടശേഖരങ്ങളിലായി നൂറ് കണക്കിന്ന് കുലച്ച വാഴകളാണ് വീണത്. പി.സി ഹുസൈന്‍, കെ.പി സുബ്രഹ്മണ്യന്‍, എം.വി ശശി, വി.പി ഗോപാലകൃഷ്ണന്‍, മുഹമ്മദ് ചക്കുങ്ങല്‍, കെ.പി കുഞ്ഞിമൊയ്തീന്‍, യു.പി ഉസ്മാന്‍ എന്നിവരടക്കമുള്ള കര്‍ഷകരുടെ രണ്ടായിരത്തില്‍ പരം വാഴകളാണ് കാറ്റില്‍ നശിച്ചത്. ലോണെടുത്തും മറ്റും കൃഷിയിറക്കിയ വാഴകളാണ് ഏറെയും. ശക്തമായ വേനലില്‍ പ്രയാസപ്പെട്ട് വെള്ളം നനച്ച് വളര്‍ത്തി കുലച്ച വാഴകള്‍ നടുവൊടിഞ്ഞ് നില്‍ക്കുന്ന കാഴ്ച കര്‍ഷകരെ പ്രയാസത്തിലാക്കിയിട്ടുണ്ട്.