സാമൂഹിക പ്രവര്‍ത്തകന്‍ രാജന്‍ കൊളാവിപ്പാലത്തിനും കോവിഡ്

34
രാജന്‍ കൊളാവിപ്പാലം

ദുബൈ: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുഎഇയില്‍ സജീവമായി പ്രവര്‍ത്തിച്ചു വന്നിരുന്ന രാജന്‍ കൊളാവിപ്പാലത്തിനും കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. രോഗബാധിതനായി ഐസൊലേഷനില്‍ കഴിയുകയാണിദ്ദേഹം. ജനത പ്രവാസി കള്‍ചറല്‍ സെന്റര്‍, കോഴിക്കോട് പ്രവാസി, വടകര എന്‍ആര്‍ഐ ഫോറം എന്നീ സംഘടനകളുടെയും നോര്‍കയുടെ നേതൃത്വത്തില്‍ കോവിഡുമായി ബന്ധപ്പെട്ട് ആരംഭിച്ച ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങളിലും ഭക്ഷണക്കിറ്റ് വിതരണത്തിലും സ്വന്തം ആരോഗ്യം മറന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് രാജന് രോഗബാധയുണ്ടായത്. രോഗാവസ്ഥയിലും ഇത്തരം കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നതിലുള്ള വിഷമമാണ് അദ്ദേഹം പങ്ക് വെക്കുന്നത്. ജീവകാരുണ്യ-സാംസ്‌കാരിക രംഗങ്ങളില്‍ മുന്‍നിരയിലുള്ള രാജന്റെ രോഗശമനത്തിന് പ്രാര്‍ത്ഥനയിലാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും.
(ഫോണ്‍ 050 5945842)