റാസല്‍ഖൈമ: കോവിഡ് 19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ റാസല്‍ഖൈമ കെഎംസിസിക്ക് അല്‍ഗുറൈര്‍ കാര്‍സ് (എജി കാര്‍സ്)കമ്പനിയുടെ ആദരം. കെഎംസിസി പ്രവര്‍ത്തകരുടെ മുഴുവന്‍ വാഹനങ്ങളും അണുവിമുക്തമാക്കിയായിരുന്നു
അല്‍ഗുറൈര്‍ കാര്‍സ് സ്നേഹാദരം നല്‍കിയത്. കൂടാതെ, മുഴുവന്‍ ആളുകള്‍ക്കുമുള്ള ഇഫ്താര്‍ കിറ്റുകളും അവര്‍ കൈമാറി. കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് അല്‍ഗുറൈര്‍ കാര്‍സ് മാര്‍ക്കറ്റിങ് മാനേജര്‍ ജെന്‍സി പറഞ്ഞു. ലോകമെമ്പാടും പടര്‍ന്നു പിടിച്ച ഈ വൈറസിനെ പ്രതിരോധിക്കാന്‍ പ്രവാസ ലോകത്ത് മുന്‍പന്തിയിലുള്ള ധീര യോദ്ധാക്കളാണ് കെഎംസിസിക്കാരെന്നും അതുകൊണ്ടുതന്നെ അവരെ എങ്ങനെ ആദരിച്ചാലും അഭിനന്ദനങ്ങളറിയിച്ചാലും അതൊരിക്കലും അധികമാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അല്‍ഗുറൈര്‍ കാര്‍സ് ജന.മാനേജര്‍ അബ്ദുല്‍ മാലിക്, റാസല്‍ഖൈമ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ബഷീര്‍ കുഞ്ഞു, യുഎഇ കെഎംസിസി സെക്രട്ടറി പി.കെ.എ കരീം, റാക് കെഎംസിസി ജന.സെക്രട്ടറി സൈദലവി തായാട്ട്, ട്രഷറര്‍ താജുദ്ദീന് മര്‍ഹബ, അറഫാത്ത് കാസര്‍കോട്, അയ്യൂബ് കോയക്കാന്‍, ഹനീഫ് പാനൂര്‍, റഹീം ജുല്‍ഫാര്‍, വെട്ടം കരീം, അസീസ് പേരോട്, ഹസൈനാര്‍ കോഴിച്ചെന, മുനീര്‍ ബേപ്പൂര്‍, ബാദുഷ അണ്ടത്തോട്,
അബ്ദുല്‍ സലാം ഗള്‍ഫ് തുടങ്ങിയ സംസ്ഥാന-ജില്ലാ-മണ്ഡലം നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.