പെരുന്നാള്‍ ദിനത്തില്‍ 2,500 ഭക്ഷണ പൊതികള്‍ വിതരണം ചെയ്ത് റാക് കെഎംസിസി

റാസല്‍ഖൈമ: കോവിഡ് 19മായി ബന്ധപ്പെട്ട് നടത്തി വരുന്ന സേവന പ്രവൃത്തികളുടെ ഭാഗമായി റാസല്‍ഖൈമ കെഎംസിസി പെരുന്നാള്‍ ദിനത്തില്‍ പാകം ചെയ്ത 2,500 ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. എമിറേറ്റിലെ വിവിധ മേഖലകളില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും ബാചിലര്‍മാര്‍ക്കും റാക് എക്‌സ്‌പോ സെന്ററില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും അല്‍ഗയ്ല്‍ പ്രദേശത്ത് ജോലി നഷ്ടപ്പെട്ട ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്കുമാണ് പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം നല്‍കിയതെന്ന് റാക് കെഎംസിസി നേതാക്കള്‍ പറഞ്ഞു.
കോവിഡ് 19 രോഗം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി മാസങ്ങളായി നിരന്തരം പ്രവര്‍ത്തിച്ചു വരികയാണ് റാക് കെഎംസിസി റെസ്‌ക്യു വിംഗ്. റെസ്‌ക്യു വിംഗ് നേതൃത്വത്തിലായിരുന്നു ഈദ് ഭക്ഷണം വിതരണം നടന്നത്. വിവിധ ജില്ലാ-മണ്ഡലം-ഏരിയാ-വനിതാ കമ്മിറ്റികളുടെ സഹായത്തോടെയാണ് ഭക്ഷണം എത്തിച്ചു നല്‍കിയതെന്ന് റെസ്‌ക്യു ടീം ചെയര്‍മാന്‍ പി.കെ.എ കരീം പറഞ്ഞു. റാക് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ബഷീര്‍ കുഞ്ഞു, ട്രഷറര്‍ താജുദ്ദീന്‍ മര്‍ഹബ, സീനിയര്‍ വൈസ് പ്രസിഡന്റ് അക്ബര്‍ രാമപുരം, അറഫാത്ത് കാസര്‍കോട്, ഹനീഫ പാനൂര്‍, റഹീം ജുല്‍ഫാര്‍, റെസ്‌ക്യു ടീം ജന.കണ്‍വീനറും സംസ്ഥാന സെക്രട്ടറിയുമായ ഹസൈനാര്‍ കോഴിച്ചെന, അസീസ് കൂടല്ലൂര്‍, കരീം വെട്ടം, ബാദുഷ അണ്ടത്തോട്, അയ്യൂബ് കോയക്കാന്‍, അസീസ് പേരോട്, അബ്ദുല്‍ സലാം ഗള്‍ഫ്, വനിതാ വിംഗ് പ്രസിഡന്റ് ജുമാന കരീം തുടങ്ങിയ സംസ്ഥാന നേതാക്കളോടൊപ്പം വിവിധ ജില്ലാ, മണ്ഡലം, ഏരിയാ കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കി.