റസ്മിയക്ക് ഇരട്ടി മധുരം സൈക്കിള്‍ വീട്ടിലെത്തി

റസ്മിയക്ക് ടിഎന്‍എ ഖാദര്‍ സൈക്കിള്‍ സമ്മാനിക്കുന്നു

ആലക്കോട്: ഈ പെരുന്നാള്‍ ദിനത്തില്‍ റസ്മിയ മോള്‍ രണ്ടു കാരണങ്ങളാല്‍ ഹാപ്പിയാണ്. സൈക്കിള്‍ വാങ്ങാനായി സ്വരൂപിച്ച ഭണ്ഡാരത്തുക സി എച്ച് സെന്ററിന് നല്‍കാനായതിന്റെയും പെരുന്നാള്‍ തലേന്ന് താനാഗ്രഹിച്ച സൈക്കിള്‍ വീട്ടിലെത്തിയതിന്റെയും ഇരട്ടി മധുരത്തിലാണ് റസ്മിയ. കഴിഞ്ഞ ദിവസം തന്റെ ഭണ്ഡാരത്തുക സിഎച്ച് സെന്ററിന് കൈമാറിയ ചന്ദ്രിക വാര്‍ത്ത ശ്രദ്ധയില്‍ പെട്ട മുസ്‌ലിം ലീഗ് ഇരിക്കൂര്‍ മണ്ഡലം സെക്രട്ടറി ടിഎന്‍എ ഖാദറാണ് റസ്മിയക്ക് പുതിയ സൈക്കിള്‍ എത്തിച്ചത്. വിവി അബ്ദുല്ല, എം എ ഖലീല്‍ റഹ്മാന്‍, പിസി ആയിഷ, പി കെ ഹനീഫ, പി പി അന്‍സാരി, ഒ വി ഇബ്രാഹിം ഹാജി സംബന്ധിച്ചു.