റസ്മിയ ഇപ്പോള്‍ സൈക്കിള്‍ വാങ്ങില്ല ഭണ്ഡാര തുക സി എച്ച് സെന്ററിന്

17
സിഎച്ച് സെന്ററിലേക്കുള്ള തന്റെ സമ്പാദ്യം റസ്മിയ പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ക്ക് കൈമാറുന്നു

ആലക്കോട്: സൈക്കിള്‍ വാങ്ങുന്നതിനായി സ്വരൂപിച്ച ഭണ്ഡാരത്തുക സിഎച്ച് സെന്ററിന് നല്‍കി വിദ്യാര്‍ത്ഥിനി. രയരോത്തെ വിവി അബ്ദുല്ല-റസീന ദമ്പതികളുടെ മകള്‍ റസ്മിയയാണ് ആറു മാസമായി സ്വരൂപിച്ച സമ്പാദ്യമായ 1210 രൂപ പാവപ്പെട്ട രോഗികളുടെ അത്താണിയായ തളിപ്പറമ്പ് സിഎച്ച് സെന്ററിന് കൈമാറി
യത്. വാട്‌സ്ആപ്പില്‍ സി എച്ച് സെന്ററിന്റെ വീഡിയോ കണ്ട റസ്മിയ മുസ്‌ലിം ലീഗ് ഇരിക്കൂര്‍ മണ്ഡലം സെക്രട്ടറിയായ പിതാവ് വിവി അബ്ദുല്ലയോട് തന്റെ ഭണ്ഡാരത്തുക കൊടുക്കാന്‍ പറയുകയായിരുന്നു. സഹോദരങ്ങളായ റിസയും സിയാദും റസ്മിക്ക് പിന്തുണയായി ഒപ്പം നിന്നു. സിഎച്ച് സെന്റര്‍ ആലക്കോട് പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ എംഎ ഖലീല്‍ റഹ്മാന്‍ ഫണ്ട് ഏറ്റുവാങ്ങി.പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ എസ് റഫീഖ്, സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് പി കെ ഹനീഫ സംബന്ധിച്ചു.