റിഹാന് സൈക്കുളുമായി യുവ വ്യവസായി

റിഹാന് ബംഗളൂരിലെ യുവ വ്യവസായി വാഗ്ദാനം ചെയ്ത സൈക്കിള്‍ മുസ്‌ലിം ലീഗ് ശാഖ ജനറല്‍ സെക്രട്ടറി സിഎച്ച് ഇസ്മായില്‍ കൈമാറുന്നു

പാനൂര്‍: സൈക്കിള്‍ വാങ്ങാനായി മാതാപിതാക്കള്‍ നല്‍കിയ 10,000 രൂപ സി എച്ച് സെന്ററിന് സംഭാവന നല്‍കി റിഹാന് സൈക്കിളുമായി യുവ വ്യവസായി. മലബാര്‍ സി എച്ച് സെന്റര്‍ ഫണ്ട് സമാഹരണവുമായി തന്റെ നാട്ടിലെത്തിയ സിഎച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി പിപിഎ ഹമീദിനാണ് ഈ കൊച്ചു മിടുക്കന്‍ കൈമാറിയത്.
കാരുണ്യ പ്രവര്‍ത്തനത്തിന്റെ വലിയ മനസുമായെത്തിയ റിഹാന് പ്രോത്സാഹനവുമായി ചെറുപ്പറമ്പ് സ്വദേശിയായ ബംഗളുരിലെ യുവ വ്യവസായി ആണ് സൈക്കിളെത്തിച്ചുത്. സൈക്കിള്‍ മുസ്‌ലിം ലീഗ് ചെറുപ്പറമ്പ് ശാഖ ജനറല്‍ സെക്രട്ടറി സി എച്ച് ഇസ്മായില്‍ റിഹാന് കൈമാറി. ശരീഫ് കണ്ണനാണ്ടി, ഷംസു കക്കോട്ട്, സിഎച്ച് അസ്‌ലം, റിയാസ് കക്കോട്ട് സംബന്ധിച്ചു. ചെറുപറമ്പിലെ രയരോത്ത് മുസ്തഫ-മൈമൂന ദമ്പതികളുടെ മകനാണ് റിഹാന്‍.

 

പരിയാരം സി എച്ച് സെന്ററിന് സംഭാവന നല്‍കിയ കെപി മുഹമ്മദിനെ എംഎസ്എഫ് ആദരിച്ചപ്പോള്‍

വിദ്യാര്‍ത്ഥിക്ക് എംഎസ്എഫിന്റെ സ്‌നേഹാദരം
നാറാത്ത്: തന്റെ കുഞ്ഞുകുഞ്ഞു ആവശ്യങ്ങള്‍ക്കായി സ്വരുക്കൂട്ടിയ വലിയ തുക പരിയാരം സി എച്ച് സെന്ററിന് സംഭാവനയായി നല്‍കിയ കുരുന്നു വിദ്യാര്‍ത്ഥിക്ക് എംഎസ്എഫിന്റെ ആദരം. നാറാത്ത് കണ്ടത്തില്‍ പള്ളിക്ക് സമീപത്തെ ബഷീര്‍-സജീന ദമ്പതികളുടെ മകന്‍ കെപി മുഹമ്മദാണ് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചത്.
കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് മെയ് 22നാണ് തുക പരിയാരം സി എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ അഡ്വ. അബ്ദുല്‍ കരീം ചേലേരിക്ക് കൈമാറിയത്.
എംഎസ്എഫ് നാറാത്ത് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരം ഒരുക്കിയത്. മിസ്ബാഹ്, അന്‍വര്‍ സാദത്ത്, ഫവാസ്, ഇര്‍ഫാദ്, നമീര്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു. ടിപി സമീര്‍ സംബന്ധിച്ചു.