കോഴിക്കോട്: നിയന്ത്രണംവിട്ട് റോഡ് റോളര്‍ നടുറോഡില്‍ മറിഞ്ഞ് അപകടം. ഒഴിവായത് വന്‍ദുരന്തം. ഇന്നലെ രാവിലെ 11.30ഓടെ കോഴിക്കോട്-വയനാട് ദേശീയപാതയില്‍ വെള്ളിമാടുകുന്നിലാണ് സംഭവം. ഡ്രൈവര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. എതിര്‍ദിശയില്‍ നിന്നുവന്ന രണ്ട് ബൈക്ക് യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. റോഡ്റോളറില്‍ തട്ടി ബൈക്ക് മറിഞ്ഞെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവറുടെ മനസാന്നിധ്യമാണ് അപകടമൊഴിവാക്കിയത്.
വെള്ളിമാടുകുന്ന് ജെ.ഡി.ടി സ്കൂളിന് സമീപത്തുനിന്ന് ഇറക്കത്തില്‍ നിയന്ത്രണം നഷ്ടമായി വേഗതവര്ധിച്ച റോഡ് റോളര്‍ 400മീറ്ററോളം സഞ്ചരിച്ച ശേഷമാണ് മറിഞ്ഞുവീണത്. ഇതോടെ പ്രദേശത്ത് ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.