അബുദാബി: സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ നിബന്ധനകളോടെ
അബുദാബിയില്‍ ഭക്ഷണശാലകള്‍ തുറക്കാന്‍ അനുവദിക്കും. അബുദാബി സാമ്പത്തിക വികസന വകുപ്പാണ് ഇതിനായുള്ള തയാറെടുപ്പുകള്‍ നടത്തുന്നത്. ഓരോ ഭക്ഷണ ശാലയുടെയും ശേഷിയുടെ 30 ശതമാനത്തിലധികം പേരെ സ്വീകരിക്കാന്‍ പാടില്ല. രണ്ടിലധികം ഉപഭോക്താക്കളെ ഒരു മേശയില്‍ അനുവദിക്കില്ല. കൈകള്‍ ശുചിയാക്കാനുള്ള അണുനശീകരണ ലായനി നല്‍കണം. ഭക്ഷണശാലകളിലെ സ്റ്റാഫും ഉപഭോക്താക്കളും ഫേസ് മാസ്കും ഹാന്റ് ഗ്ളൗസും ധരിക്കണം എന്നിവയടക്കമുള്ള കാര്യങ്ങളാണ് നിബന്ധനകളിലുള്പ്പെടുത്തിയിരിക്കുന്നത്.