സലാലയില്‍നിന്നും കണ്ണൂരിലേക്ക് 180 പേര്‍ മടങ്ങി

19

സലാല: ഒമാനിലെ സലാലയില്‍നിന്നും കണ്ണൂരിലേക്ക് 180 പ്രവാസികള്‍ യാത്ര തിരിച്ചു. ഇവരില്‍ രണ്ടു വയസ്സിനുതാഴെയുള്ള മൂന്നു കുട്ടികള്‍ ഉള്‍പ്പെടുന്നു.
നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇവരില്‍ പലര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ എംബസിയില്‍നിന്നും യാത്രക്കുള്ള അറിയിപ്പ് ലഭിച്ചത്.
ഗര്‍ഭണികളും രോഗികളും പ്രായം ചെന്നവരും തൊഴില്‍ നഷ്ടപ്പെട്ടവരുമെല്ലാം യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. നാട്ടിലെത്തി 14 ദിവസത്തെ കോറന്റൈന്‍ വാസത്തിനുശേഷമാണ് വീടണയാന്‍ സാധ്യമാവുകയെങ്കിലും അവസരം ലഭിച്ചതില്‍ ഇവരെല്ലാം ആശ്വാസത്തിലാണ്.