ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് കൈതാങ്ങ്

27
അവശത അനുഭവിക്കുന്ന അധ്യാപകരെ സഹായിക്കുന്നതിനുള്ള കെ.എസ്.ടി.യു കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു

കോഴിക്കോട്: വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന നാലായിരത്തോളം അധ്യാപകര്‍ കോവിഡ് പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്നതായും നിയമാനുസൃതം നിയമിതരായ ഇത്തരം അധ്യാപകരെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ ആവശ്യപ്പെട്ടു.
അവശത അനുഭവിക്കുന്ന അധ്യാപകരെ സഹായിക്കുന്നതിനായി കെ.എസ്.ടി.യു പ്രഖ്യാപിച്ച കൈത്താങ്ങ് പദ്ധതിയുടെ സിറ്റി സബ് ജില്ലാ കമ്മറ്റിയുടെ ധനസഹായം ഓണ്‍ലൈന്‍ ട്രാന്‍സ് ഫെര്‍ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ടി.യു സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.കെ അസീസ്, വിദ്യാഭ്യാസ ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി സാജിദ്, സെക്രട്ടറി കെ മുഹമ്മദ് അസ്്‌ലം, സിറ്റി സെക്രട്ടറി ടി.കെ ഫൈസല്‍ പ്രസംഗിച്ചു.