സേവന പാതയില്‍ സമദര്‍ശിനി ഷാര്‍ജയുടെ കാരുണ്യ സ്പര്‍ശം

101
കോവിഡ് 19നെതിരായ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയറിയിച്ച് സമദര്‍ശിനി ഷാര്‍ജ ഭക്ഷ്യ വസ്തുക്കള്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഭാരവാഹികള്‍ക്ക് കൈമാറിയപ്പോള്‍

ഷാര്‍ജ: കോവിഡ് 19നെതിരായ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയറിയിച്ച് സമദര്‍ശിനി ഷാര്‍ജ ഭക്ഷ്യ വസ്തുക്കള്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഭാരവാഹികള്‍ക്ക് കൈമാറി. 4 ടണ്‍ അരിയും 2 ടണ്‍ പഞ്ചസാരയും 1 ടണ്‍ പരിപ്പുമടങ്ങിയ ഭക്ഷ്യ സാധനങ്ങളാണ് സമദര്‍ശിനി ഷാര്‍ജ പ്രസിഡന്റ് സി.എ ബാബുവും സെക്രട്ടറി വി.ടി അബൂബക്കര്‍, ട്രഷറര്‍ സേവ്യര്‍, വനിതാ വേദി പ്രസിഡന്റ് ലതാ വാരിയര്‍, സെക്രട്ടറി കവിത വിനോദ്, ട്രഷറര്‍ രാജി ജേക്കബ് എന്നിവര്‍ ചേര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍, ജന.സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, വൈസ് പ്രസിഡന്റ് വൈ.എ റഹീം എന്നിവര്‍ക്ക് കൈമാറിയത്.
മൂന്നു പതിറ്റാണ്ടായി യുഎഇയിലെ കലാ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സമദര്‍ശിനിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് അസോസിയേഷന്‍ ഭാരവാഹികള്‍ സംസാരിച്ചു. സമദര്‍ശിനി മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ജേക്കബ്, അബ്ദുല്‍ സലാം, അനില്‍ വാരിയര്‍, പോള്‍സണ്‍, സാദിഖ് അലി, മുബാറക് ഇമ്പാറക്, വിനോദ് രാമചന്ദ്രന്‍, അരവിന്ദന്‍, ഭദ്രന്‍, ശിഹാബ് പരിപാടിക്ക് നേതൃത്വം നല്‍കി.
ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെയും ഈ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും സമദര്‍ശിനി ഷാര്‍ജ ഭാരവാഹികള്‍ അറിയിച്ചു.