സഊദിയില്‍ 10 മരണം, 2,691 പേര്‍ക്ക് കൂടി കോവിഡ്; 1,844 പേര്‍ക്ക് രോഗശമനം

17

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 60,000 കടന്നു. പുതുതായി 2,691 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 62,545 ആയി. ബുധനാഴ്ച 10 പേര്‍ കൂടി മരിച്ചു. ഇതോടെ, മരണ സംഖ്യ 339 ആയി ഉയര്‍ന്നു. മക്കയിലും ജിദ്ദയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 1,844 പേര്‍ക്കാണ് ബുധനാഴ്ച രോഗശമനം ലഭിച്ചത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 33,478ല്‍ എത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 28,728 പേര്‍ വിവിധ ആസ്പത്രികളിലായി ചികിത്സയിലാണ്. 276 പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 60 ശതമാനവും വിദേശികള്‍ക്കാണ്.
മേഖലാടിസ്ഥാനത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്: റിയാദ് 815, ജിദ്ദ 311, മക്ക 306, മദീന 236, ദമ്മാം 157, ഹുഫൂഫ് 140, ദിരിയ 86, ഖതീഫ് 71, ജുബൈല്‍ 63, താഇഫ് 63, തബൂക് 49, അല്‍ഖോബാര്‍ 42, ദഹ്‌റാന്‍ 34, ഹാഇല്‍ 33, ബുറൈദ 24, ശറൂറ 19, അല്‍ഹദ 17, അറാര്‍ 17, ഖമീസ് മുശൈത്ത് 12, ഉംലുജ് 12, ഹസം അല്‍ജലാമിദ് 12, ഉമ്മുല്‍ദൗം 10, വാദി ദവാസിര്‍ 9, അബഹ 8, ബെയ്ശ് 8, മജ്മ 8, അല്‍ഖുവയ 8, മുസാഹ്മിയ 7, റാസ്തനൂറ 6, അല്‍ഖുറൈഇ 6, ഖുലൈസ് 6, ഹഫര്‍ അല്‍ബാതിന്‍ 6, അല്‍ജഫര്‍ 5, സഫ്‌വ 5, യാമ്പു 5, അല്‍ഗൂസ് 5, മന്‍ഫദ് 5, മഹായില്‍ അസീര്‍ 4, ബഖീഖ് 4, ദേബ 4, ഖുന്‍ഫുദ 4, ശഖ്‌റ 4, ഖഫ്ജി 3, ഉനൈസ 3, ബിശ 3, നജ്‌റാന്‍ 3, സകാക 3, ജദീദ അറാര്‍ 3, മിദ്‌നബ് 2, അല്‍ബാഹ 2, അല്‍മുദൈലിഫ് 2, റഫ്ഹ 2, ഹോത ബനീ തമീം 2, ലൈല 2, അല്‍ഉയൂന്‍, അല്‍ബുഖൈരിയ, തൊവാല്‍, റാബിഗ്, അല്‍ഐദാബി, സബിയ, തുറൈബാന്‍, തനമിറ, തുറൈഫ്, റൊവൈദ അല്‍അര്‍ദ്, ദുര്‍മ, അല്‍റൈന്‍, ഹുറൈമല, അല്‍റഫീഅ, അല്‍ഖര്‍ജ് എന്നിവിടങ്ങളില്‍ ഓരോന്ന് വീതം.
—————-