കോവിഡ്: സഊദിയില്‍8 പേര്‍ കൂടി മരിച്ചു; 1,552 പേര്‍ക്ക് രോഗബാധ

26

 

4,000ത്തിലധികം പേര്‍ക്ക് രോഗമുക്തി

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ ഞായറാഴ്ച എട്ട് പേര്‍ മരിച്ചതോടെ കോവിഡ് ബാധിച്ച് സഊദിയില്‍ ആകെ മരിച്ചവരുടെ എണ്ണം 184 ആയി. പുതുതായി 1,552 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 27,011 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഞായറാഴ്ച 365 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ ഇതു വരെ 4,134 പേര്‍ക്ക് രോഗം പൂര്‍ണമായി ഭേദമായി. നിലവില്‍ 22,693 പേര്‍ വിവിധയിടങ്ങളിലായി ആസ്പത്രികളിലുണ്ട്. ഇവരില്‍ 139 പേരുടെ നില ഗുരുതരമായി തുടരുന്നതായും അദ്ദേഹം അറിയിച്ചു. ഇന്ന് മരിച്ചവര്‍ ജിദ്ദയില്‍ നിന്നും മക്കയില്‍ നിന്നും ഉള്ളവരാണ്. ഇവരില്‍ ആറ് വിദേശികളും ഉള്‍പ്പെടും.
മേഖലാടിസ്ഥാനത്തില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ഇപ്രകാരം: ജിദ്ദ 245, മക്ക 221, ജുബൈല്‍ 156, ദമ്മാം 150, മദീന 139, ബെയ്ശ് 111, റിയാദ് 109, സഫ്‌വ 109, താഇഫ് 68, അല്‍ഖോബാര്‍ 66, ഹുഫൂഫ് 55, ദഹ്‌റാന്‍ 32, അല്‍മജാരിദ 17, സുല്‍ഫി 12, അല്‍ഖര്‍ജ് 10, അല്‍ബാഹ 10, ഖര്‍യത് അല്‍ഒലയ 7, നാരിയ 6, ഖതീഫ് 6, ബീശ 5, യാമ്പു 4, ബുറൈദ 3, ദിരിയ 3, അല്‍മന്‍ദഖ് 2, അദ്ഹം 1, സല്‍വ 1, അല്‍ബുഖൈരിയ 1, മജ്മ 1, റാബിഗ് 1, അല്‍റാസ് 1, ബല്‍ജുര്‍ശി 1.
ഫീല്‍ഡ് ടെസ്റ്റിംഗ് കുറെ കൂടി വ്യവസ്ഥാപിതമായി നടപ്പാക്കുമെന്നും വിവിധ പ്രവിശ്യകളില്‍ ലേബര്‍ ക്യാമ്പുകളും വീടുകള്‍ കേന്ദ്രീകരിച്ചുള്ള മെഡിക്കല്‍ സംഘങ്ങളുടെ സ്‌ക്വാഡ് വര്‍ക്കുകള്‍ ഊര്‍ജിതമാക്കുമെന്നും ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വ്യക്തമാക്കി.