തളിപ്പറമ്പ്: മോട്ടോര്‍ എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ് യൂണിയന് എസ്ടിയു സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു. മുഴുവന്‍ മോട്ടോര്‍ തൊഴിലാളികള്‍ക്കും മാനദണ്ഡം പാലിച്ച് സര്‍വീസ് നടത്താന്‍ അനുവദിക്കുക, മുഴുവന്‍ മോട്ടോര്‍ വാഹനം കയറ്റിയിട്ട ആളുകള്‍ക്കും വര്‍ക്ക് ഷോപ്പ് ചെലവിലേക്ക് 10, 000 രൂപ പാക്കേജായി പ്രഖ്യാപിക്കുക, മോട്ടോര്‍ മേഖലയെ തകര്‍ക്കുന്ന പെട്രോള്‍ ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പട്ടിണിയിലുള്ള മോട്ടോര്‍ തൊഴിലാളികള്‍ മരിക്കാതിരിക്കാന്‍ സര്‍വീസ് അനുവദിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
തളിപ്പറമ്പില്‍ നടന്ന പ്രതിഷേധം മോട്ടോര്‍ എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ് യൂണിയന് എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് സി ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എപി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എംകെ ലത്തീഫ് വടക്കാഞ്ചേരി, പി ഹാരിസ് തങ്ങള്‍, അര്‍ഷാദ് പി കപ്പാലം, മുഹമ്മദ് അലി കൊമ്മച്ചി, കെ കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു.
പെരിങ്ങത്തൂര്‍: പെരിങ്ങത്തൂരില്‍ നടത്തിയ സമരത്തില്‍ പ്രസിഡന്റ് ജഫ്സല്, സി ഷറഫുദ്ദീന്, സലീം സംസാരിച്ചു.
മട്ടന്നൂര്‍: മട്ടന്നൂരില്‍ വിഎന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അര്‍ഷാദ് ചാവശ്ശേരി, നിഷ്ഹബ്, റാഹില്‍, ഷരീഫ്, സജീര്‍ കൊതേരി, മര്‍സൂഖ് കളറോഡ് പങ്കെടുത്തു
കരുവഞ്ചാല്‍: കരുവഞ്ചാലില്‍ വിഎ റഹീം, സി എച്ച് നിസാര്‍, പി സുലൈമാന്‍, പിഎം ഷഫീഖ്, കെ പി അബ്ദുറഹിമാന് നേതൃത്വം നല്കി.
മാട്ടൂല്‍: മാട്ടൂലില്‍ ഇകെവി സൈനുല്‍ ആബിദ്, ഇ അബ്ദുല്‍ റാസിഖ്, ടിഎല്‍പി അഷ്റഫ്, ഇ മിഥിലാജ്, കെ നസീര്‍ പങ്കെടുത്തു.
ഇരിക്കൂര്‍: ഇരിക്കൂറില്‍ നൗഷീര്‍ ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. എം അബൂബക്കര്‍, പി ശബീല്, പികെ ഗഫൂര്‍, പികെ, ശംസീര്‍, സിസി അബ്ദുറഹ്മാന് പങ്കെടുത്തു.