ഷാര്‍ജയില്‍ മാളുകളും സലൂണുകളും കഫ്റ്റീരിയകളും നാളെ മുതല്‍ തുറക്കും

ദുബൈ: ഷാര്‍ജയില്‍ മാളുകള്‍, സലൂണുകള്‍, റസ്റ്റോറന്റുകള്‍, കഫ്റ്റീരിയകള്‍ നാളെ (ഞായറാഴ്ച) മുതല്‍ തുറക്കുമെന്ന് ഷാര്‍ജ എക്കണോമിക് ഡവലപ്പ്‌മെന്റ് വകുപ്പ് അറിയിച്ചു. പൊതുജനാരോഗ്യ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും അനുമതി. മാളുകളിലും കടകളിലും 60 വയസ്സിന് മുകളിലുള്ളവരെ പ്രവേശിപ്പിക്കില്ല. മാളുകളില്‍ 30 ശതമാനം പാര്‍കിംഗ് ഏരിയ മാത്രമെ അനുവദിക്കൂ. എല്ലാ ഷോപ്പിംഗ് ഏരിയകളിലും 30 ശതമാനം ആളുകളെ പ്രവേശിപ്പുക്കുകയുള്ളൂ. രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. ഷാപ്പുകളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌കും കൈയ്യുറകളും ധരിച്ചിരിക്കണം. കമേഴ്‌സ്യല്‍ സെന്ററുകള്‍ ഉച്ച മുതല്‍ രാത്രി 9 വരെ തുറക്കാം. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസി എന്നിവക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.